NATIIONAL

റിയാൻ പരാഗിനും ജുറേലിനും അർധ സെഞ്ചറി, എന്നിട്ടും 200 തൊടാതെ രാജസ്ഥാൻ റോയൽസ്, ‍ഡൽഹിക്ക് 194 റൺസ് വിജയലക്ഷ്യം


ന്യൂഡൽഹി∙ ഇന്ത്യൻ പ്രീമിയർ ലീഗിലെ നിർണായക പോരാട്ടത്തിൽ രാജസ്ഥാൻ റോയൽസിനെതിരെ ഡൽഹി ക്യാപിറ്റൽസിന് 194 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഡൽഹി 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 193 റണ്‍സടിച്ചു. രാജസ്ഥാനു വേണ്ടി ധ്രുവ് ജുറേലും ക്യാപ്റ്റൻ റിയാൻ പരാഗും അർധ സെഞ്ചറികൾ നേടി. 40 പന്തുകൾ നേരിട്ട ജുറേൽ 53 റണ്‍സെടുത്തപ്പോൾ, 26 പന്തുകളിൽനിന്ന് റിയാൻ പരാഗ് 51 റൺസ് സ്വന്തമാക്കി. കൗമാര താരം വൈഭവ് സൂര്യവംശി 21 പന്തിൽ 46 റൺസടിച്ചും പുറത്തായി.പിന്നാലെയെത്തിയ റിയാൻ പരാഗും തകർത്തടിച്ചതോടെ രാജസ്ഥാൻ 200 കടക്കുമെന്നു തോന്നിച്ചതാണ്. എന്നാൽ 15–ാം ഓവറിൽ സ്റ്റാർക്കിന്റെ രണ്ടാം പന്തിൽ പരാഗ് വീണതോടെ കളി മാറി. ഇതേ ഓവറിലെ മൂന്നാം പന്തിൽ ഡോനോവൻ ഫെരേരയും അഞ്ചാം പന്തിൽ രവി സിങ്ങും മടങ്ങി. പിന്നാലെയെത്തിയ ബാറ്റർമാർക്കും കാര്യമായൊന്നും ചെയ്യാൻ സാധിക്കാതിരുന്നതോടെ രാജസ്ഥാൻ 193 ൽ ബാറ്റിങ് അവസാനിപ്പിച്ചു. നാലോവറിൽ 40 റൺസ് വഴങ്ങിയ മിച്ചൽ സ്റ്റാർക്ക് നാലു വിക്കറ്റുകൾ വീഴ്ത്തി. ലുങ്കി എന്‍ഗിഡി, മാധവ് തിവാരി എന്നിവരും രണ്ടു വിക്കറ്റുകൾ വീതം വീഴ്ത്തി.


Source link

Back to top button