test del 5 copy of del 3
വിമാനത്താവളത്തിന് സമാനമായ സൗകര്യങ്ങൾ, യാത്രപോകുന്നവർക്കായി ഡിപ്പാർച്ചർ കോൺകോഴ്സ്; 2 വർഷത്തിനകം അടിമുടി മാറും

തിരുവനന്തപുരം ∙ കംപ്ലീറ്റ് മേക്ക് ഓവറിന് ഒരുങ്ങി തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷൻ. നവീകരണത്തിന്റെ ഭാഗമായി യാത്രക്കാർ ഏറെ ബുദ്ധിമുട്ട് നേരിടുന്നുണ്ടെങ്കിലും 2 വർഷത്തിനുള്ളിൽ സ്റ്റേഷന്റെ മുഖഛായ തന്നെ മാറ്റുന്ന തരത്തിലുള്ള 438 കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണു നടക്കുന്നത്. 10 നിലകളുള്ള 2 ബ്ലോക്കുകളും 9 നിലകളുള്ള ഒരു ബ്ലോക്കും മൾട്ടിലവൽ പാർക്കിങ് സംവിധാനവുമാണു പദ്ധതിയുടെ ഭാഗമായി നിർമിക്കുക. ട്രാക്കിനും പ്ലാറ്റ്ഫോമുകൾക്കും മുകളിലായി നിർമിക്കുന്ന കോൺകോഴ്സുകളിൽ നിന്നാണു യാത്രക്കാർ പ്ലാറ്റ്ഫോമിലേക്കും സ്റ്റേഷന്റെ പുറത്തേക്കും പോവുക. ഫൂട്ട് ഓവർബ്രിജുകൾ വീതി കൂട്ടിയാണു കോൺകോഴ്സുകളാക്കി മാറ്റുന്നത്. വിമാനത്താവള മാതൃകയിൽ ഇതിൽ വിശ്രമമുറികളും ഫുഡ് കോർട്ടുകളുമുണ്ടാകും.യാത്രപോകുന്നവർക്കായി ഡിപ്പാർച്ചർ കോൺകോഴ്സ് (ഡിസിസി) യാത്ര പുറപ്പെടുന്നവർക്കുള്ള കോൺകോഴ്സാണിത്. സ്റ്റേഷനിലെ പ്ലാറ്റ്ഫോമുകൾക്കു മുകളിലായി അവയെ ബന്ധിപ്പിച്ചു നിർമിക്കുന്ന 3 കോൺകോഴ്സുകളിൽ ഏറെ വീതിയുള്ളതു മധ്യത്തിലുള്ള ഡിപ്പാർച്ചർ കോൺകോഴ്സിനാണ്. 36 മീറ്ററാണു വീതി. ഇവിടെ വിശ്രമ കേന്ദ്രങ്ങളും ഷോപ്പിങ് ഏരിയകളും ഫുഡ് കോർട്ടുകളും വരും. ട്രെയിൻ വരുമ്പോൾ ഇവിടെനിന്നു ലിഫ്റ്റുകളും എസ്കലേറ്ററും വഴി പ്ലാറ്റ്ഫോമിലേക്കു ഇറങ്ങാം.നവീകരണം എവിടെ വരെ എത്തി? പൈതൃക കെട്ടിടം നിലനിർത്തിയാണു പദ്ധതി നടപ്പാക്കുന്നത്. ഈ കെട്ടിടത്തിന്റെ ഇരുവശങ്ങളിലുമായി 10 നിലകളുള്ള 2 ബ്ലോക്കുകൾ വരും. ഇതിൽ സ്റ്റേഷന്റെ കൊല്ലം ഭാഗത്തു നിർമ്മിക്കുന്ന നോർത്ത് ബ്ലോക്ക് ഒന്നിന്റെ പൈലിങ് നടന്നു വരികയാണ്. നാഗർകോവിൽ ഭാഗത്തു നിർമിക്കുന്ന നോർത്ത് ബ്ലോക്ക് രണ്ടിന്റെ മൂന്നാംനിലയുടെ പണികൾ നടന്നുവരികയാണ്. സ്റ്റേഷന്റെ പവർ ഹൗസ് റോഡ് എൻട്രിയിൽ 9 നിലകളുള്ള സൗത്ത് ബ്ലോക്കും 4 നിലകളുള്ള മൾട്ടിലവൽ പാർക്കിങ് കേന്ദ്രവുമാണു നിർമിക്കുക. ഇതിന്റെ പൈലിങ് പൂർത്തിയായിട്ടുണ്ട്.
Source link


