NATIIONAL
‘ആകാശിന് എങ്ങനെ വിക്കറ്റ് എടുക്കണമെന്ന് അറിയാം’: ഓരോ തവണയും കടലാസ് ഉയർത്തിക്കാട്ടി ലക്നൗ താരത്തിന്റെ ആഘോഷം

ലക്നൗ∙ ഇന്ത്യൻ പ്രീമയർ ലീഗിലെ അരങ്ങേറ്റ മത്സരത്തിൽ വിക്കറ്റ് നേട്ടം വൻ ആഘോഷമാക്കി ലക്നൗ പേസർ ആകാശ് സിങ്. ചെന്നൈയുടെ ടോപ് ഓർഡറിനെ തകർത്തെറിഞ്ഞ പേസ് ബോളർ ആകാശ് സിങ് വിക്കറ്റ് നേട്ടങ്ങൾ ആഘോഷിച്ചത് കയ്യിൽ കരുതിയ കടലാസ് ഉയർത്തിക്കാട്ടിയാണ്. ‘ആകാശിന് ട്വന്റി20യിൽ എങ്ങനെ വിക്കറ്റ് എടുക്കണമെന്ന് അറിയാം’ എന്നാണ് കടലാസിൽ എഴുതിയിരുന്നത്. സഞ്ജുവിനെയും ഋതുരാജ് ഗെയ്ക്‌വാദിനെയും ഉർവിൽ പട്ടേലിനെയും പുറത്താക്കിയ ആകാശ് ഓരോ തവണയും വിക്കറ്റ് നേട്ടം ആഘോഷിച്ചത് ഇതേ കുറിപ്പ് ഉയർത്തിക്കാട്ടിയാണ്. സീസണിൽ ആകാശിന്റെ ആദ്യ മത്സരമായിരുന്നു ഇത്. ആകാശ് ആദ്യം കുറിപ്പ് ഉയർത്തിയപ്പോൾ ലക്നൗ ടീമിലെ വിദേശ താരങ്ങള്‍ കുറിപ്പിൽ എന്താണ് എഴുതിയതെന്നു കൗതുകത്തോടെ നോക്കുന്നുണ്ടായിരുന്നു. അനായാസ വിജയത്തിലേക്ക് ലക്നൗ കുതിക്കുമെന്ന് തോന്നിച്ചപ്പോഴാണ് 12–ാം ഓവറിൽ ജോഷ് ഇൻഗ്ലിസിനെ പുറത്താക്കി മുകേഷ് ചൗധരി ചെന്നൈയെ മത്സരത്തിലേക്ക് തിരികെയെത്തിച്ചത്. തൊട്ടടുത്ത പന്തിൽ മിച്ചൽ മാർഷ് റണ്ണൗട്ട് ആവുക കൂടി ചെയ്തതോടെ ലക്നൗ സ്കോറിങ്ങിന് വേഗം കുറഞ്ഞു. തുടർന്ന് നിക്കൊളാസ് പുരാനും (17 പന്തിൽ 32 നോട്ടൗട്ട്) അബ്ദുൽ സമദും (3 പന്തിൽ 7) ചേർന്ന് കരുതലോടെ ഇന്നിങ്സ് മുന്നോട്ട് നയിച്ചു. ഇതിനിടെ 14–ാം ഓവറിൽ അബ്ദുൽ സമദിന്റെ വിക്കറ്റ് സ്പെൻസർ ജോൺസൺ പിഴുതെങ്കിലും മുകുൾ ചൗധരിയെ (10 പന്തിൽ 13 നോട്ടൗട്ട്) കൂട്ടുപിടിച്ച് പുരാൻ ലക്നൗവിനെ വിജയ കൂടാരം കയറ്റി. ചെന്നൈക്കായി മുകേഷ് ചൗധരി, സ്പെൻസർ ജോൺസൻ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.ഓപ്പണർമാരായ സഞ്ജുവിനെയും (20 പന്തിൽ 20) ക്യാപ്റ്റൻ ഋതുരാജ് ഗെയ്കവാദിനെയും (9 പന്തിൽ 13) മൂന്നാമനായി ഇറങ്ങിയ ഉർവിൽ പട്ടേലിനെയും (7 പന്തിൽ 6) ആകാശ് പുറത്താക്കി. അവസാന ഓവറുകളിൽ പ്രശാന്ത് വീറിനെ (10 പന്തിൽ 13 നോട്ടൗട്ട്) കൂട്ടുപിടിച്ച് ശിവം ദുബെ നടത്തിയ രക്ഷാപ്രവർത്തനമാണ് ചെന്നൈയെ ഭേദപ്പെട്ട ടോട്ടലിൽ എത്തിച്ചത്.
Source link


