test del 5 copy of del 3

മന്ത്രിയാക്കാൻ ചർച്ചകൾ; നിലപാട് വ്യക്തമാക്കാതെ രമേശ് ചെന്നിത്തല


തിരുവനന്തപുരം∙ രമേശ് ചെന്നിത്തലയെ മന്ത്രിസഭയിലേക്ക് കൊണ്ടുവരാൻ ചർച്ചകൾ. നിയുക്ത മുഖ്യമന്ത്രി വി.ഡി.സതീശനും കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷിയും അദ്ദേഹത്തിന്റെ വസതിയിലെത്തി ചർച്ച നടത്തി. മന്ത്രിസഭയുടെ ഭാഗമാകണമെന്ന് ദീപാ ദാസ്മുന്‍ഷി ചെന്നിത്തലയോട് ആവശ്യപ്പെട്ടു. രമേശ് നിലപാട് വ്യക്തമാക്കിയിട്ടില്ല.മുഖ്യമന്ത്രിസ്ഥാനത്തുനിന്നും തഴയപ്പെട്ടതിൽ ചെന്നിത്തല കടുത്ത പ്രതിഷേധത്തിലാണ്. മന്ത്രിസഭയിൽ ചേരണമെന്ന കേന്ദ്ര നേതൃത്വത്തിന്റെ നിർദേശവും അംഗീകരിച്ചിട്ടില്ല. ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തിയശേഷം ഇന്ന് തലസ്ഥാനത്തെത്തിയ രമേശുമായി വി.ഡി.സതീശൻ ചർച്ച നടത്തി. പ്രധാന വകുപ്പു നൽകുന്നതിൽ എതിർപ്പില്ലെന്ന് സതീശൻ അറിയിച്ചിട്ടുണ്ട്.


Source link

Back to top button