test del 5 copy of del 3
വി.ഡി.സതീശന്റെ ‘വനവാസ’ പ്രേമത്തിനു വിത്തുപാകിയത് പാലക്കാട്ടെ വനങ്ങൾ; ആദ്യ വനയാത്ര പറമ്പിക്കുളത്തേക്ക്

പാലക്കാട് ∙ പച്ചപ്പിന്റെ നിശ്ശബ്ദ താഴ്‌വാരങ്ങൾ തേടിയുള്ള നിയുക്ത മുഖ്യമന്ത്രി വി.ഡി.സതീശന്റെ ‘വനവാസ’ പ്രേമത്തിനു വിത്തുപാകിയത് പാലക്കാട്ടെ വനങ്ങൾ. 1984ൽ കോളജ് പഠനകാലത്തെ ആദ്യ വനയാത്ര പറമ്പിക്കുളത്തേക്കായിരുന്നു. സുഹൃത്തുക്കൾക്കൊപ്പമായിരുന്നു ആ യാത്ര. പിന്നീടു വനയാത്ര അദ്ദേഹത്തിന് ഊർജമായി. തിരക്കിനിടയിലും അദ്ദേഹം പലപ്പോഴായി പാലക്കാട്ടെ വനങ്ങളിലെത്തി.തന്ത്രങ്ങളൊരുക്കിയ ഉപതിരഞ്ഞെടുപ്പ് പാലക്കാട് ∙ തിരഞ്ഞെടുപ്പുകളിലെ താരപ്രചാരകനായിരുന്നെങ്കിലും ‘ഇലക്‌ഷൻ മാനേജർ’ എന്ന നിലയിൽ വി.ഡി.സതീശന്റെ മികവു കണ്ടത് 2024 ലെ പാലക്കാട് ഉപതിരഞ്ഞെടുപ്പിലാണ്. രാഹുൽ മാങ്കൂട്ടത്തിൽ റെക്കോർഡ് ഭൂരിപക്ഷത്തിൽ ജയിച്ച തിരഞ്ഞെടുപ്പിന്റെ തന്ത്രങ്ങളെല്ലാം ആവിഷ്കരിച്ചതു സതീശനാണ്. മിക്കവാറും ദിവസങ്ങളിൽ പാലക്കാട്ടു തന്നെയായിരുന്നു അദ്ദേഹം. രാഹുൽ മാങ്കൂട്ടത്തിലിനെ സ്ഥാനാർഥിയാക്കിയതിൽ പ്രതിഷേധിച്ച് പി.സരിൻ പാർട്ടി വിട്ടതു മുതൽ തുടങ്ങി പ്രതിസന്ധി. പിന്നീട് ഓരോ ദിവസവും ഓരോ വിവാദം. മാധ്യമങ്ങൾക്കു മുന്നിലും യോഗങ്ങളിലുമെല്ലാം അതിനെയെല്ലാം പ്രതിരോധിച്ച് പ്രവർത്തകർക്ക് ആത്മവിശ്വാസം നൽകി. ബിജെപി നേതാവ് സന്ദീപ് വാരിയരെ കോൺഗ്രസിലെത്തിച്ച തന്ത്രവും ആ സമയത്താണുണ്ടായത്.
Source link


