CINEMA

വരുന്നു വാഴൈ 2 : കതിറും കയാദുവും അനുപമയും


മാരി സെൽവരാജിന്റെ ബ്ളോക് ബസ്റ്റർ ചിത്രം വാഴൈ‌യുടെ രണ്ടാം ഭാഗം വാഴൈ 2 എന്നുപേരിൽ ഒരുങ്ങുന്നു. കതിർ, കയാദു ലോഹർ, അനുപമ പരമേശ്വരൻ എന്നിവർ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നു. നെറ്റ് ഫ്ലിക്സാണ് നിർമ്മാണം. ഒൗദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകും എന്നാണ് സൂചന. കലൈയരശൻ, നിഖില വിമൽ, പൊൻവേൽ എം, രാകുൽ .ആർ എന്നിവരെ പ്രധാന കഥാപാത്രമാക്കി മാരി സെൽവരാജ് സംവിധാനം ചെയ്ത വാഴൈ കേരളത്തിലും മികച്ച വിജയം നേടി. 2024 ആഗസ്റ്റ് 30 നാണ് ചിത്രം കേരളത്തിൽ റിലീസ് ചെയ്തത്.ബാലതാരങ്ങൾക്കൊപ്പം നിഖില വിമലിന്റെ മികച്ച പ്രകടനം ചിത്രത്തിന്റെ ഹൈലൈറ്റാണ്. പരിയേറും പെരുമാൾ, കർണൻ, മാമന്നൻ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനാണ് സംവിധായകൻ മാരി സെൽവരാജ്. മാരി സെൽവരാജിന്റെ ജീവിതത്തിലുണ്ടായ സംഭവം ആധാരമാക്കി ഒരുക്കിയ ചിത്രം ഏറെ നിരൂപക പ്രശംസയും നേടി. നവി സ്റ്റുഡിയോസ് , ഡിസ്‌നിപ്ളസ് ഹോട് സ്കാർ, ഫാർമേഴ്സ് മാസ്റ്റർ പ്ളാൻ എന്നിവർ ചേർന്നായിരുന്നു നിർമ്മാണം. ഛായാഗ്രഹണം തേനി ഇൗശ്വർ.


Source link

Back to top button