test del 5 copy of del 3
വി.ഡി.സതീശൻ മുഖ്യമന്ത്രി; പിണറായി വിജയൻ പ്രതിപക്ഷനേതാവ് – വായിക്കാം പ്രധാനവാർത്തകൾ

സംസ്ഥാനം ആകാംഷയോടെ കാത്തിരുന്ന പ്രഖ്യാപന ദിവസമായിരുന്നു ഇന്ന്. വി.ഡി.സതീശനെ കോൺഗ്രസ് മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തു. അതിനൊപ്പം പ്രതിപക്ഷ നേതാവി പിണറായി വിജയനെ സിപിഎം തിരഞ്ഞെടുത്തെന്ന വാർത്തയും പുറത്തുവന്നു. സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചതിൽ ചെന്നിത്തലയ്ക്ക് അതൃപ്തിയെന്ന വാർത്തയും അതിനിടെ പുറത്തുവന്നു. നീറ്റ് പരീക്ഷ പൂർണമായും നിർത്തലാക്കണമെന്ന് വിജയ് ആവശ്യപ്പെട്ടതും എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരുടെ പ്രസ്താവനയും ശ്രദ്ധനേടി. ഇന്നത്തെ പ്രധാനവാർത്തകൾ ഒരിക്കൽ കൂടി വായിക്കാം. മുഖ്യമന്ത്രിയായി വി.ഡി.സതീശനെ കോണ്ഗ്രസ് തിരഞ്ഞെടുത്തതിനു പിന്നാലെ പ്രതിപക്ഷ നേതാവായി പിണറായി വിജയനെ തിരഞ്ഞെടുത്ത് സിപിഎം. സംസ്ഥാന സമിതി യോഗത്തിലാണ് തീരുമാനം. ആദ്യമായാണ് പിണറായി വിജയന് പ്രതിപക്ഷനേതൃ സ്ഥാനം ഏറ്റെടുക്കുന്നത്. നീറ്റ് പരീക്ഷയിലെ ചോദ്യപേപ്പർ ചോർച്ചയെത്തുടർന്ന് പരീക്ഷ റദ്ദാക്കിയ പശ്ചാത്തലത്തിൽ, കേന്ദ്ര സർക്കാരിനെതിരെയും പരീക്ഷാ രീതിക്കെതിരെയും തമിഴ്നാട് മുഖ്യമന്ത്രി വിജയ് രംഗത്ത്. നീറ്റ് പരീക്ഷ പൂർണമായും നിർത്തലാക്കണമെന്നും, പന്ത്രണ്ടാം ക്ലാസ് മാർക്കിന്റെ അടിസ്ഥാനത്തിൽ മെഡിക്കൽ പ്രവേശനം നടത്താൻ സംസ്ഥാനങ്ങളെ അനുവദിക്കണമെന്നും വിജയ് ആവശ്യപ്പെട്ടു.
Source link


