LATEST
കേരളം മനസുകൊണ്ട് എടുത്ത തീരുമാനത്തിന് ഔപചാരികതയുടെ കയ്യൊപ്പെന്ന് ബൽറാം, ലേറ്റ് ആയി വന്നാലും ലേറ്റസ്റ്റ് ആയി വരുമെന്ന് ഹൈബി

തിരുവനന്തപുരം: കേരളത്തിന്റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിന് പിന്നാലെ അഭിനന്ദനവുമായി തൃത്താല എംഎൽഎ വി ടി ബൽറാമും എംപി ഹൈബി ഈഡനും. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇരുവരും വി.ഡി സതീശന് പിന്തുണയുമായി രംഗത്തെത്തിയത്. കേരളം കേൾക്കാൻ ആഗ്രഹിച്ച പ്രഖ്യാപനം കോൺഗ്രസ് നേതൃത്വത്തിൽ നിന്നുണ്ടായിരിക്കുന്നുവെന്നാണ് വി ടി ബൽറാം പോസ്റ്രിൽ കുറിച്ചത്. കേരളം മനസ്സുകൊണ്ട് എടുത്ത തീരുമാനത്തിന് ഔപചാരികതയുടെ കയ്യൊപ്പ് ചാർത്തി എന്നാണ് കുറിപ്പിൽ പറയുന്നത്. ലേറ്റ് ആയി വന്നാലും ലേറ്രസ്റ്റ് ആയി വരുമെന്നാണ് ഹൈബി ഈഡൻ പ്രതികരിച്ചത്.
Source link


