LATEST
വിദ്യാർത്ഥി രാഷ്ട്രീയം മുതൽ കേരളത്തിന്റെ മുഖ്യമന്ത്രിപദം വരെ; പോരാട്ടങ്ങൾ നിറഞ്ഞ വി ഡി സതീശന്റെ രാഷ്ട്രീയ വഴി

തിരുവനന്തപുരം: പിണറായി വിജയനുശേഷം കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയായി ചുമതലയേൽക്കുകയാണ് മുൻ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. എറണാകുളത്തെ വിദ്യാർത്ഥി നേതാവിൽ നിന്ന് പറവൂരിൽ ആറുതവണ എംഎൽഎയായ രാഷ്ട്രീയ യാത്ര പിന്നീട് പിണറായി സർക്കാരിലെ പ്രതിപക്ഷ നേതാവെന്ന നിലയിൽ എത്തിച്ചേർന്നതിനൊടുവിലാണ് മുഖ്യമന്ത്രിക്കസേരയിലെത്തി നിൽക്കുന്നത്. 61ാം വയസിൽ കേരളത്തിന്റെ മുഖ്യമന്ത്രി പദത്തിലെത്തിയ വടശേരി ദാമോദരൻ സതീശൻ എന്ന വി ഡി സതീശന്റെ രാഷ്ട്രീയ ജീവിതം എളുപ്പമുള്ളതായിരുന്നില്ല. ചിട്ടയായ പ്രവർത്തനങ്ങളിലൂടെയും കഠിനാധ്വാനത്തിലൂടെയും കെട്ടിപ്പടുത്തതാണ് സതീശന്റെ രാഷ്ട്രീയ യാത്ര. അവസരങ്ങൾ നിരന്തരമായി നഷ്ടമായിട്ടും പതറാത്തെ ഓരോ തവണയും വി ഡി തിരിച്ചെത്തി.
Source link


