test del 3

വിഡിയോ സഹിതം പിടിച്ചു; കുടുങ്ങുമെന്നായപ്പോൾ മര്യാദക്കാരായി: മോഷ്ടിച്ച സ്കൂട്ടർ ഉടമയുടെ വീടിനു മുന്നിലെത്തിച്ച ശേഷം മുങ്ങി


വാളയാർ ∙ കുടുങ്ങുമെന്നായപ്പോൾ മോഷ്ടാക്കൾ മര്യാദക്കാരായി. മോഷ്ടിച്ചു കടത്തിയ സ്കൂട്ടർ ഉടമയുടെ വീടിനു മുന്നിലെത്തിച്ച ശേഷം മുങ്ങി. വാളയാർ ഡാം റോഡ് സ്വദേശി ഉദയകുമാറിനാണ് ഒരാഴ്ചയ്ക്കു മുൻപു മോഷണം പോയ സ്കൂട്ടർ തിരികെ കിട്ടിയത്. എന്നാൽ സ്കൂട്ടറിലെ സീറ്റിനടിയിലെ ഡിക്കിയിൽ സൂക്ഷിച്ച 15000 രൂപയും ടൈൽസ് കട്ടിങ് മെഷീനും അളവെടുക്കുന്ന ടേപ്പും നഷ്ടമായി. സിസിടിവി ദൃശ്യങ്ങളിൽ മോഷ്ടാക്കളുടെ ചിത്രങ്ങൾ വ്യക്തമായി ലഭിക്കുകയും ഇതു സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ പ്രചരിക്കുകയും ചെയ്തതോടെയാണു മോഷ്ടാക്കൾ സ്കൂട്ടർ തിരികെയെത്തിച്ചത്.


Source link

Back to top button