LATEST
കേരളത്തിന്റെ ‘ക്യാപ്റ്റൻ’ വിഡി സതീശൻ; മുഖ്യമന്ത്രിയായി അധികാരത്തിലേക്ക്, പ്രഖ്യാപിച്ചത് എഐസിസി

ന്യൂഡൽഹി: വിഡി സതീശൻ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രി. പത്തുദിവസം നീണ്ട കാത്തിരിപ്പിനുശേഷം ഡൽഹിയിൽ കേരളത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷിയാണ് മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചത്. വാർത്താ സമ്മേളനത്തിൽ സംഘടനാ ചുമതലയുള്ള എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ പങ്കെടുത്തില്ല.. മുഖ്യമന്ത്രി ആരെന്നകാര്യത്തിൽ ഇന്നലെത്തന്നെ തീരുമാനിച്ചിരുന്നു. ഇന്നുരാവിലെ കെ സി വേണുഗോപാലുമായി രാഹുൽ ഗാന്ധി ഒരുമണിക്കൂറാേളം കൂടിക്കാഴ്ച നടത്തിയിരുന്നു. തുടർന്ന് രമേശ് ചെന്നിത്തലയുമായി അരമണിക്കൂറോളം രാഹുൽ ഗാന്ധി ഫാേണിൽ സംസാരിക്കുകയും ചെയ്തിരുന്നു. തുടർന്നാണ് മുഖ്യമന്ത്രി പ്രഖ്യാപനം നടന്നത്.
Source link


