test del 3

സ്വർണവിലയിൽ വീണ്ടും കയറ്റം, ‘നിർണായക ചർച്ചയിൽ’ ട്രെൻഡ് മാറുമോ? കേരളത്തിലെ വില എപ്പോൾ രണ്ടു ലക്ഷത്തിലെത്തും


സ്വർണവില സംസ്ഥാനത്ത് വീണ്ടും വർധിച്ചു. ഗ്രാമിന് 90 രൂപ കൂടി 14,880 രൂപയിലെത്തി. പവൻ വില 720 രൂപ വർ‍ധിച്ച് 1,19,040 രൂപയിലുമെത്തി. ഇന്ത്യയിലേക്കുള്ള സ്വർണ ഇറക്കുമതി തീരുവ വർധിപ്പിച്ചതിനു ശേഷം തുടർച്ചയായ രണ്ടാം ദിവസമാണ് വില വർധിക്കുന്നത്. പുതുക്കിയ നിരക്ക് ഒരു വർഷത്തേക്ക് തുടരുമെന്ന വാർത്തകളും വിലയെ സ്വാധീനിച്ചെന്നാണ് വിദഗ്ധർ പറയുന്നത്. ഇന്നലെ രാവിലെ സ്വർണം പവന് 10,200 രൂപ വർധിച്ചെങ്കിലും ഉച്ചയോടെ കുറഞ്ഞിരുന്നു. അതേസമയം, യുഎസിലെ പണപ്പെരുപ്പ കണക്കുകൾ പ്രതീക്ഷിച്ചതിനേക്കാളും ഉയർന്നത് ഫെഡറൽ റിസർവ് അടിസ്ഥാന പലിശ നിരക്കിൽ മാറ്റം വരുത്തിയിലേക്കില്ലെന്ന ആശങ്ക ശക്തമാക്കി. വിലക്കയറ്റം ഇനിയും വർധിച്ചാൽ അടുത്ത യോഗങ്ങളിൽ നിരക്ക് ഉയർത്താനും സാധ്യതയുണ്ട്. അങ്ങനെ വന്നാൽ സ്വർണ നിക്ഷേപങ്ങളുടെ ‘മാറ്റ്’ കുറയുകയും കൂടുതൽ നേട്ടം ലഭിക്കുന്ന ബോണ്ടുകളിലേക്ക് നിക്ഷേപകർ മാറുകയും ചെയ്യും. ഇത് വിപണിയിൽ സ്വർണത്തിന്റെ വിലയിടിക്കാൻ സാധ്യതയുണ്ട്. ഇക്കൊല്ലത്തിന്റെ അവസാനത്തോടെ രാജ്യാന്തര സ്വർണവില ഔൺസിന് 6000 ഡോറിലേക്ക് കുതിക്കുമെന്നാണ് ചില ബ്രോക്കറേജുകളുടെ പ്രവചനം. ഇപ്പോൾ രാജ്യാന്തര വിപണിയിൽ സ്വർണത്തിന് 4700 ഡോളറിനടുത്താണ് വില. കേരളത്തിൽ ഒരു പവൻ സ്വർണത്തിന് 1.2 ലക്ഷം രൂപയ്ക്ക് അടുത്തും. രാജ്യാന്തര വിപണിയിൽ വില 6000 ഡോളറിലേക്ക് കുതിച്ചാൽ കൂടിയ ഇറക്കുമതി തീരുവയും ചേർത്ത് കേരളത്തിൽ ഏകദേശം 1.5 ലക്ഷം രൂപയിലേക്ക് വിലയെത്തും. രാജ്യാന്തര വില 6500 ഡോളറിലേക്ക് എത്തുന്ന സാഹചര്യമുണ്ടായാൽ വില ഇനിയും വർധിക്കും. എന്നുവെച്ചാൽ കേരളത്തിൽ ഒരു പവൻ സ്വർണത്തിന് രണ്ടു ലക്ഷം രൂപ നൽകേണ്ടി വരുന്ന സാഹചര്യം വിദൂരമല്ലെന്ന് സാരം. എന്നാൽ ഇത് എപ്പോഴായിരിക്കുമെന്ന് പ്രവചിക്കുക നിലവിലെ സാഹചര്യത്തിൽ പ്രയാസമാണെന്നും വിദഗ്ധർ പറയുന്നു.


Source link

Back to top button