test del 4 copy of del 3
‘ഇറാന് മേൽ സമ്മർദം ചെലുത്തണം; പ്രതിസന്ധി പരിഹരിക്കേണ്ടത് ചൈനയുടെ കൂടി ആവശ്യം’

വാഷിങ്ടൻ∙ അമേരിക്ക നേരിടുന്ന ഏറ്റവും വലിയ ഭൗമരാഷ്ട്രീയ വെല്ലുവിളി ചൈനയാണെന്നും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം അതീവ ജാഗ്രതയോടെ കൈകാര്യം ചെയ്യേണ്ടതുണ്ടെന്നും യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും തമ്മിലുള്ള നിർണായക കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായാണ് റൂബിയോയുടെ പരാമർശം. ഇറാൻ യുദ്ധം അവസാനിപ്പിക്കുന്നതിൽ ചൈന കൂടുതൽ സജീവമായ പങ്ക് വഹിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.ട്രംപ് ഭരണകൂടത്തിന്റെ ഉപരോധങ്ങൾ മറികടന്ന് ഇറാന്റെ എണ്ണ ഏറ്റവും കൂടുതൽ വാങ്ങുന്നത് ചൈനയാണ്. എന്നാൽ ഈ പ്രതിസന്ധി പരിഹരിക്കേണ്ടത് ചൈനയുടെ കൂടി ആവശ്യമാണെന്ന് റൂബിയോ ചൂണ്ടിക്കാട്ടി. ഹോർമുസ് കടലിടുക്കിലെ തടസങ്ങൾ ഊർജ ആവശ്യങ്ങൾക്കായി ഈ പാതയെ ആശ്രയിക്കുന്ന ഏഷ്യൻ രാജ്യങ്ങളെയും ചൈനയുടെ കയറ്റുമതി മേഖലയെയും ദോഷകരമായി ബാധിക്കുമെന്ന് അദ്ദേഹം ഓർമിപ്പിച്ചു.
Source link


