NATIIONAL
ഹാർദിക് പാണ്ഡ്യ സിഎസ്കെയിലേക്ക്? പകരം മുംബൈയുടെ ‘ലിസ്റ്റിൽ’ 2 പേർ; ചെപ്പോക്കിൽ നടന്നത് ഭാവിയിലേക്കുള്ള വൻ ഡീൽ?

ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) കേവലം ഒരു ക്രിക്കറ്റ് ടൂർണമെന്റ് മാത്രമല്ല, അതു നാടകീയമായ കൂടുമാറ്റങ്ങളുടെയും അപ്രതീക്ഷിത തീരുമാനങ്ങളുടെയും ഒരു വേദിയാണ്. 2024ൽ ഗുജറാത്ത് ടൈറ്റൻസിൽ നിന്ന് ഹാർദിക് പാണ്ഡ്യ മുംബൈ ഇന്ത്യൻസിലേക്ക് (എംഐ) തിരിച്ചെത്തിയത് ഐപിഎൽ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ട്രേഡുകളിൽ ഒന്നായിരുന്നു. എന്നാൽ ആ തിരിച്ചുവരവ് ഹാർദിക്കിനോ മുംബൈ ഇന്ത്യൻസിനോ പ്രതീക്ഷിച്ച ഫലം നൽകിയില്ല. ഇപ്പോൾ, 2027 ഐപിഎൽ സീസണിന് മുന്നോടിയായി ക്രിക്കറ്റ് ലോകത്ത് ചർച്ചയാകുന്നത് മറ്റൊരു വമ്പൻ ട്രേഡ് ആണ്, ഹാർദിക് പാണ്ഡ്യ മുംബൈ വിട്ട് ചെന്നൈ സൂപ്പർ കിങ്സിലേക്ക് (സിഎസ്കെ) ചേക്കേറുമോ? മേയ് 2ന് ചെപ്പോക്കിൽ നടന്ന മുംബൈ ഇന്ത്യൻസ് – സിഎസ്കെ മത്സരത്തിന് ശേഷം ഹാർദിക് പാണ്ഡ്യയും സിഎസ്കെ സിഇഒ കാശി വിശ്വനാഥനും തമ്മിൽ നടത്തിയ ദീർഘനേരത്തെ സംഭാഷണം ഈ ചർച്ചകൾക്ക് ആക്കം കൂട്ടിയിരിക്കുകയാണ്.മുംബൈ ഇന്ത്യൻസ് 2026 സീസണിൽ കളിച്ച 9 മത്സരങ്ങളിൽ 7 എണ്ണത്തിലും പരാജയപ്പെട്ട് പോയിന്റ് ടേബിളിൽ താഴെ നിൽക്കുന്ന സമയത്താണ് ഈ സംഭവം. 2025ലും മുംബൈയുടെ പ്രകടനം മോശമായിരുന്നു. തുടർച്ചയായ പരാജയങ്ങൾ ടീമിനുള്ളിലെ അസ്വസ്ഥതകളിലേക്കും ഹാർദിക്കിന്റെ ക്യാപ്റ്റൻസിയിലുള്ള അതൃപ്തിയിലേക്കും വിരൽ ചൂണ്ടുന്നു. സമാനമായ ഒരു സംഭാഷണം 2025ൽ സഞ്ജു സാംസണും സിഎസ്കെ സിഇഒയും തമ്മിൽ നടന്നിരുന്നു എന്നതും ഈ സീസണിൽ സഞ്ജു സിഎസ്കെയിൽ എത്തിയതും ആരാധകരുടെ സംശയം ബലപ്പെടുത്തുന്നു.∙ എന്തുകൊണ്ട് ഹാർദിക് മുംബൈ വിടാൻ ആഗ്രഹിക്കുന്നു? മുൻ ന്യൂസീലൻഡ് താരം സൈമൺ ഡൂൾ പറഞ്ഞത് മുംബൈ ഇന്ത്യൻസ് ഹാർദിക്കിനെ റിലീസ് ചെയ്യണമെന്നാണ്. ക്യാപ്റ്റൻ സ്ഥാനത്തുനിന്നു നീക്കിയിട്ടും ടീമിൽ നിലനിർത്തുന്നത് ഹാർദിക്കിനെ സംബന്ധിച്ച് വലിയ മാനസിക സമ്മർദമുണ്ടാക്കുമെന്നും ‘ഞാൻ പരാജയപ്പെട്ടു’ എന്ന തോന്നൽ അദ്ദേഹത്തിന് ഉണ്ടായേക്കാമെന്നും ഡൂൾ നിരീക്ഷിക്കുന്നു. ഈ സാഹചര്യത്തിൽ സമാധാനപരമായ ഒരു അന്തരീക്ഷത്തിനായി ഹാർദിക് ചെന്നൈയെ തിരഞ്ഞെടുക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.
Source link


