test del 5 copy of del 3
ഗർഭിണി മരിച്ചത് ചികിത്സപ്പിഴവ് മൂലമെന്ന് ബന്ധുക്കൾ; മരണം ഹൃദയസ്തംഭനം കാരണമെന്ന് അധികൃതർ

മാരാരിക്കുളം ∙ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രസവചികിത്സയ്ക്കിടെ യുവതി മരിച്ചതു ചികിത്സപ്പിഴവെന്നു ബന്ധുക്കളുടെ പരാതി. മാരാരിക്കുളം തെക്ക് ഓമനപ്പുഴ പൊള്ളയിൽ അനീഷിന്റെ ഭാര്യ ആലപ്പുഴ കളപ്പുര നടുവിലേവീട്ടിൽ ഫെബ ജോസ് (27) മരിച്ച സംഭവത്തിലാണ് ആരോപണം. തൈക്കൽ സ്പെഷൽ സ്കൂളിലെ അധ്യാപികയായിരുന്നു ഫെബ. രണ്ടാമത്തെ കുഞ്ഞിന്റെ പ്രസവത്തിനായാണു കോട്ടയം മെഡിക്കൽ കോളജിലെത്തിയത്. ഞായറാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ച ഫെബയെ വയറുവേദനയെത്തുടർന്നു തിങ്കളാഴ്ച പുലർച്ചെ ലേബർ റൂമിൽ പ്രവേശിപ്പിച്ചെങ്കിലും പുലർച്ചെ അഞ്ചോടെ മരിച്ചു. ഫെബയുടെ മരണം വളരെ അപൂർവമായ അമ്നിയോട്ടിക് ഫ്ലൂയിഡ് എംബോളിസത്തെത്തുടർന്നുണ്ടായ ഹൃദയസ്തംഭനം മൂലമാണെന്നാണു പ്രാഥമിക നിഗമനമെന്ന് ആശുപത്രി അധികൃതർ വിശദീകരിച്ചു. അമ്നിയോട്ടിക് ഫ്ലൂയിഡ് പെട്ടെന്നു ലീക്കായി ഹൃദയസ്തംഭനം വരുന്ന അവസ്ഥയാണിത്. ഗൈനക്കോളജി വിഭാഗം മേധാവിയുടെ നേതൃത്വത്തിൽ അഞ്ചംഗ അന്വേഷണ കമ്മിഷൻ രൂപീകരിച്ചു. ഡിഎംഒയുടെ നേതൃത്വത്തിൽ അന്വേഷണവും നടക്കും.
Source link


