test del 5 copy of del 3
‘പാക്ക് ഭീകരാക്രമണങ്ങൾക്ക് ശക്തമായ മറുപടി നൽകണം; എന്നാൽ ചർച്ചകൾക്ക് എപ്പോഴും തയാറായിരിക്കണം’

ന്യൂഡൽഹി∙ പാക്കിസ്ഥാൻ പിന്തുണയോടെയുള്ള അതിർത്തി കടന്നുള്ള ഭീകരാക്രമണങ്ങൾക്ക് ഇന്ത്യ ശക്തമായ മറുപടി നൽകണമെന്നും എന്നാൽ ചർച്ചകൾക്കായി വാതിലുകൾ തുറന്നിടണമെന്നും ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാലെ. മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയി ചർച്ചകൾക്കായി എന്നും ഒരു പാത തുറന്നിട്ടിരുന്നുവെന്നും പിടിഐക്ക് നൽകിയ അഭിമുഖത്തിൽ ദത്താത്രേയ വിശദീകരിച്ചു. ‘‘പുൽവാമ പോലുള്ള സംഭവങ്ങൾ സൃഷ്ടിക്കാൻ പാക്കിസ്ഥാൻ ശ്രമിച്ചാൽ കൃത്യമായ മറപടി നൽകണം. രാജ്യത്തിന്റെയും ജനതയുടെയും സുരക്ഷയും ആത്മാഭിമാനവും സംരക്ഷിക്കണം. ആവശ്യമായ നടപടികൾ സർക്കാർ സ്വീകരിക്കണം. എന്നാൽ നമ്മൾ വാതിലുകൾ അടയ്ക്കരുത്. ചർച്ചകളിൽ ഏർപ്പെടാൻ എപ്പോഴും തയാറായിരിക്കണം. അതുകൊണ്ടാണ് നയതന്ത്ര ബന്ധങ്ങൾ നിലനിർത്തുന്നതും വ്യാപാര-വാണിജ്യ ഇടപാടുകൾ തുടരുന്നതും വിസകൾ അനുവദിക്കുന്നതും. ഇവയൊന്നും അവസാനിപ്പിക്കരുത്. ചർച്ചകൾക്കായി എപ്പോഴും വാതിലുകൾ തുറന്നിടണം’’ – ദത്താത്രേയ വിശദീകരിച്ചു. അയൽരാജ്യങ്ങൾ തമ്മിലുള്ള കായിക മത്സരങ്ങൾ തുടരുന്നതിൽ കുഴപ്പമില്ലെന്നും ദത്താത്രേയ പറഞ്ഞു.
Source link


