test del 5 copy of del 3

കൊച്ചി–ലക്ഷദ്വീപ് സീപ്ലെയ്ൻ സർവീസ്: പരീക്ഷണപ്പറക്കൽ ഇന്ന് മുതൽ


കൊച്ചി∙ കൊച്ചി – ലക്ഷദ്വീപ് സീപ്ലെയ്ൻ സർവീസ് ആരംഭിക്കുന്നതിനു മുന്നോടിയായുള്ള പരീക്ഷണപ്പറക്കൽ ഇന്ന് മുതൽ. ബുധനാഴ്ച കൊച്ചി രാജ്യാന്തര വിമാനത്താവളം കേന്ദ്രീകരിച്ചാണ് പരീക്ഷണപ്പറക്കലുകൾ ഏകോപിപ്പിക്കുന്നത്. കാലാവസ്ഥ കൂടി പരിഗണിച്ചാവും പരീക്ഷണ പറക്കൽ. നേരത്തേ കൊച്ചിയിൽ നിന്ന് മാട്ടുപ്പെട്ടി ഡാമിലേക്ക് സീപ്ലെയ്ൻ പരീക്ഷണ പറക്കല്‍ നടത്തിയിരുന്നു.∙ പ്രധാനമായും രണ്ട് സെക്ടറുകളിലായാണ് പരീക്ഷണപ്പറക്കൽ നടക്കുന്നത്. കൊച്ചി – അഗത്തി – കൽപേനി – കവരത്തി. കൊച്ചി – കടമത്ത് – കിൽത്താൻ – അഗത്തി എന്നിവയാണവ.∙ കൊച്ചിയിൽ നിന്ന് ലക്ഷദ്വീപിലെ വിവിധ ദ്വീപുകളിലേക്ക് ഏകദേശം 1 മണിക്കൂർ മുതൽ 1.15 മണിക്കൂർ വരെ സമയം മതിയാകും. നിലവിൽ കപ്പൽ മാർഗമുള്ള ദീർഘദൂര യാത്രയെ അപേക്ഷിച്ച് ഇത് വലിയ ലാഭമാണ്.


Source link

Back to top button