test del 4 copy of del 3

‘തുലാസിലായത് 22 ലക്ഷം കുട്ടികളുടെ ഭാവി: 20–30 ശതമാനം കുട്ടികൾ പിന്നിൽ പോകും; അക്കാദമിക് കലണ്ടറിനെ ബാധിക്കും’


കോട്ടയം∙ 17-18 വയസ്സുള്ള വിദ്യാർഥികളെ സംബന്ധിച്ച് ചോദ്യപ്പേപ്പർ ചോർച്ച വലിയ മാനസിക പ്രയാസമാണ് ഉണ്ടാക്കിയിട്ടുള്ളതെന്ന് എൻട്രൻസ് പരീക്ഷാ വിദഗ്ധനും പാലാ ബ്രില്യന്റ്സിലെ കൺസൾട്ടന്റുമായ ഇ.പി.ശിവകുമാർ പറഞ്ഞു. എന്നാൽ പരീക്ഷയുടെ പുതിയ തീയതിക്ക് 30 മുതൽ 60 ദിവസം വരെ സമയം ലഭിക്കുമെന്നാണ് കരുതുന്നത്. വിദ്യാർഥികൾക്ക് ഈ സമയം ഉപയോഗപ്പെടുത്താനാകുമെന്നതാണ് ഒരു പരിധിവരെ ആശ്വാസം നൽകുന്നതെന്നും അദ്ദേഹം മനോരമ ഓൺലൈനിനോട് പറഞ്ഞു.രാജ്യത്ത് നീറ്റ് പരീക്ഷയെഴുതിയ കുട്ടികളുടെ എണ്ണത്തിൽ അഞ്ചാം സ്ഥാനത്താണ് കേരളം. 1,08,000 പേരാണ് കേരളത്തിൽനിന്ന് നീറ്റ് പരീക്ഷ എഴുതിയിരുന്നത്. പരീക്ഷാനടപടികൾ നീണ്ടുപോകുന്നതും വിദ്യാർഥികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതാണ്. ക്ലാസുകൾ തുടങ്ങാനും മറ്റും വൈകും. പരീക്ഷയിൽ നല്ല മാർക്ക് പ്രതീക്ഷിച്ചിരുന്നവർ മറ്റ് പ്രവേശനപരീക്ഷകൾക്ക് ശ്രമിക്കാതിരുന്നിട്ടുണ്ടാകാം. അവർക്ക് മറ്റ് അവസരങ്ങൾ നഷ്ടമാകാം. മറുവശത്ത് പുതിയ പരീക്ഷ വരുകയും നടപടികൾ നീളുകയും ചെയ്യുന്നതോടെ നീറ്റ് കിട്ടില്ലെന്ന് കരുതി വിദ്യാർഥികൾ മറ്റ് കോഴ്സുകൾക്ക് ചേരും. ഇങ്ങനെയുള്ള പ്രശ്നങ്ങളും ഇതിനൊപ്പമുണ്ട്. അത്തരത്തിൽ അക്കാദമിക് കലണ്ടറിനെ ഈ ചോദ്യപ്പേപ്പർ ചോർച്ച ബാധിക്കും. Disclaimer: വാർത്തയു‍ടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം sivan_brilliant_official എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ നിന്ന് എടുത്തതാണ്.


Source link

Back to top button