NATIIONAL

‘എനിക്ക് പണം വാഗ്ദാനം ചെയ്തു’: വിരാട് കോലിയുടെ ‘ലൈക്ക്’ വിവാദത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മോഡൽ


ബെംഗളൂരു∙ ഇൻസ്റ്റഗ്രാമിൽ ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോലിയുടെ ‘ലൈക്ക് കിട്ടിയതോടെ’ ശ്രദ്ധേയയായ ജർമൻ മോഡൽ ലിസ്‌ലാസ് ഗുരുതര ആരോപണവുമായി രംഗത്ത്. വിരാട് കോലിക്കെതിരെ മോശമായി സംസാരിക്കാൻ ചില മാധ്യമപ്രവർത്തകർ തനിക്ക് പണം വാഗ്ദാനം ചെയ്തതായി ലിസ്‌ലാസ് വെളിപ്പെടുത്തി. ലിസ്‌ലാസിന്റെ ഒരു പോസ്റ്റിൽ കോലിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽനിന്ന് ‘ലൈക്ക്’ പ്രത്യക്ഷപ്പെട്ടത് വലിയ ചർച്ചയായിരുന്നു. ഇതിനുപിന്നാലെയാണ് ഒരു ഇന്ത്യൻ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ തനിക്ക് മാധ്യമങ്ങൾ പണം വാഗ്ദാനം ചെയ്തെന്ന വെളിപ്പെടുത്തൽ ലിസ്‌ലാസ് നടത്തിയത്.∙ ‘ലൈക്ക്’ വിവാദം കഴിഞ്ഞ മാസമാണ് ജര്‍മന്‍ മോഡലും ഇന്‍ഫ്ലുവന്‍സറുമായ ലിസ്‌‍ലാസിന്‍റെ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ വിരാട് കോലിയുടെ ‘ലൈക്ക്’ പ്രത്യക്ഷപ്പെട്ടത്. ഇതോടെ സമൂഹമാധ്യമങ്ങളിൽ വൻ ചർച്ചയാണ് അരങ്ങേറിയത്. ഇതിനു പിന്നാലെ പോസ്റ്റിലെ ‘ലൗ’ റിയാക്ഷന്‍ നീക്കം ചെയ്തിരുന്നു. പക്ഷേ ഒറ്റ സംഭവം കൊണ്ട് ലിസ്‍ ലാസ് ഇന്ത്യയിലാകെ താരമായി. സംഭവത്തിൽ വിരാട് കോലി ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ∙ ആരാണ് ലിസ്‍ലാസ്? ലിസ്‌ലാസ് ജനിച്ചത് ദക്ഷിണാഫ്രിക്കയിലാണ്; അമ്മ ജർമൻകാരിയും അച്ഛൻ ദക്ഷിണാഫ്രിക്കക്കാരനുമാണ്. ജർമൻ, ആഫ്രിക്കാൻസ് എന്നീ ഭാഷകൾക്ക് പുറമെ, ഡച്ച്, ഫ്രഞ്ച്, റഷ്യൻ, കൂടാതെ അല്പം സ്പാനിഷ് എന്നീ ഭാഷകളിലും ലിസ്‌ലാസിന് പ്രാവീണ്യമുണ്ട്. സൈക്കോളജിയിൽ എംഎസ്‌സി ബിരുദം നേടിയ അവർ സർട്ടിഫൈഡ് ലൈഫ് സേവിങ് നീന്തൽ താരം കൂടിയാണ്. ഫുഡ് വ്ലോഗിങ്, യാത്രകൾ, പാട്ടെഴുത്ത് എന്നിവയാണ് മറ്റു വിനോദങ്ങൾ. കോലി അവരുടെ പോസ്റ്റ് ലൈക്ക് ചെയ്തതായി പറയപ്പെട്ടതിന് പിന്നാലെ, ലിസ്‌ലാസ് ആർസിബിയുടെ ആരാധികയാണെന്നും കണ്ടെത്തി.


Source link

Back to top button