test del 5 copy of del 3
‘സർക്കാർ രൂപീകരണം വൈകുന്നത് തെറ്റ്’: കോൺഗ്രസിനെതിരെ ടി.പി. രാമകൃഷ്ണൻ

തിരുവനന്തപുരം∙ സംസ്ഥാനത്ത് സര്‍ക്കാര്‍ രൂപീകരിക്കാന്‍ വൈകുന്നത് തെറ്റാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി.രാമകൃഷ്ണന്. ജനവിധിയോടു നീതി പുലര്‍ത്താനുള്ള ബാധ്യത കോണ്‍ഗ്രസും യുഡിഎഫും നിറവേറ്റുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സര്‍ക്കാര്‍ അധികാരത്തില്‍ ഇല്ലെങ്കിലും കോണ്‍ഗ്രസ് അനുകൂല സംഘടനകളുടെ നിര്‍ദേശപ്രകാരം സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുന്ന നടപടി അംഗീകരിക്കാന്‍ കഴിയില്ലെന്നും ടി.പി.രാമകൃഷ്ണന് പറഞ്ഞു. തിരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദിത്തം പിണറായി വിജയനും എം.വി.ഗോവിന്ദനുമാണെന്ന വിലയിരുത്തല്‍ എല്‍ഡിഎഫിനില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രിയെ തീരുമാനിച്ചതിനുശേഷം പ്രതിപക്ഷ നേതാവിന്റെ കാര്യത്തില്‍ തീരുമാനമുണ്ടാകുമെന്നും അക്കാര്യത്തില്‍ ഒരു തര്‍ക്കവുമില്ലെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ അറിയിച്ചു. സിപിഎമ്മാണ് അതു തീരുമാനിക്കേണ്ടത്. പിണറായി വിജയന് ആകേണ്ടതില്ലെന്ന് സിപിഐ പറഞ്ഞതായി അറിയില്ല. പ്രതിപക്ഷ ഉപനേതൃസ്ഥാനം വേണമെന്ന ആവശ്യം സിപിഐ എല്‍ഡിഎഫ് യോഗത്തില്‍ ഉന്നയിച്ചിട്ടില്ലെന്നും ടി.പി.രാമകൃഷ്ണന് പറഞ്ഞു. ആശാ സമരം ഒത്തുതീര്‍പ്പാക്കാന്‍ സര്‍ക്കാര്‍ ആദ്യം ശ്രമിച്ചെങ്കിലും അതിനു തയാറാകാതെ രാഷ്ട്രീയനീക്കമാണ് സമരക്കാര്‍ നടത്തിയെന്നും ടി.പി.രാമകൃഷ്ണന് കുറ്റപ്പെടുത്തി.
Source link


