test del 4 copy of del 3

സ്വർണവിലയിൽ കുതിപ്പ്; രൂപയുടെ വൻ വീഴ്ച തിരിച്ചടി, ഡോളറിനെതിരെ മൂല്യം ചരിത്രത്തിലെ ഏറ്റവും താഴ്ചയിൽ


സ്വർണവില കേരളത്തിലും മുന്നേറ്റം തുടരുന്നു. ഇന്ന് രാവിലെ വില ഗ്രാമിന് 50 രൂപ വർധിച്ച് 14,115 രൂപയായി. 400 രൂപ ഉയർന്ന് 1,12,920 രൂപയാണ് പവൻവില. ഇന്നലെ വൈകിട്ട് ഗ്രാമിന് 120 രൂപയും പവന് 960 രൂപയും കൂടിയിരുന്നു.ഡോളറിനെതിരെ രൂപ രാവിലെ വ്യാപാരത്തുടക്കത്തിൽതന്നെ 19 പൈസ ഇടിഞ്ഞ് സർവകാല താഴ്ചയായ 95.50ൽ എത്തി. കഴിഞ്ഞയാഴ്ച കുറിച്ച 95.43 എന്ന റെക്കോർഡ് ഇനി പഴങ്കഥ. ഇറാനും യുഎസും തമ്മിൽ വീണ്ടും പോരടിക്കാനുള്ള സാധ്യതയേറിയതും ഇതോടെ ക്രൂഡ് ഓയിൽ വില കൂടുന്നതുമാണ് രൂപയെ സമ്മർദത്തിലാക്കുന്നത്. ക്രൂഡ് വില വർധിക്കുന്നത് ഡോളറിന് കരുത്താവുകയാണ്. പണപ്പെരുപ്പം നിയന്ത്രിക്കാൻ കേന്ദ്രബാങ്കുകൾ അടിസ്ഥാന പലിശനിരക്ക് വർധിപ്പിച്ചേക്കും. യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർ‌വും പലിശനിരക്ക് കൂട്ടിയേക്കാമെന്ന വിലയിരുത്തലാണ് ഡോളറിന് കരുത്താവുന്നത്. യൂറോ, യെൻ, പൗണ്ട് തുടങ്ങി ലോകത്തെ 6 പ്രധാന കറൻസികൾക്ക് എതിരായ യുഎസ് ഡോളർ ഇൻഡക്സ് ഇപ്പോഴുള്ളത് 0.20% ഉയർന്ന് 98.15ൽ ആണ്. യുഎസിന്റെ 10 വർഷ ട്രഷറി യീൽഡ് (കടപ്പത്ര നിക്ഷേപത്തിൽ നിന്നുള്ള ആദായനിരക്ക്) 4.41ൽ നിന്ന് 4.42 ശതമാനത്തിലേക്കും ഉയർന്നു.


Source link

Back to top button