test del 4 copy of del 3

തമിഴ്നാടിന് ‘സൂപ്പർഫാസ്റ്റ്’ വളർച്ചയെന്ന് സ്റ്റാലിൻ; കടത്തിൽ മുങ്ങിയെന്ന് വിജയ്, കേരള ഖജനാവിൽ പൂച്ച? കണക്കുകൾ ഇങ്ങനെ


‘പൂച്ച പെറ്റുകിടക്കുന്ന ഖജനാവ്’ എന്നായിരുന്നു രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റിനെതിരെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉന്നയിച്ച വിമർശനം. തമിഴ്നാടിന്റെ മുഖ്യമന്ത്രിയായി ചുമതലയേറ്റ വിജയ്, സമാനമായ ആരോപണം സ്റ്റാലിൻ നയിച്ച ഭരണകൂടത്തിനെതിരെയും തൊടുത്തു. 10 ലക്ഷം കോടിയുടെ കടം അടിച്ചേൽപ്പിച്ചാണ് സ്റ്റാലിൻ പടിയിറങ്ങിയതെന്നായിരുന്നു വിജയ്‍യുടെ ആരോപണം. കേരളത്തിന്റെയും തമിഴ്നാടിന്റെയും ഖജനാവിന്റെ സ്ഥിതി എന്താണ്? അകത്ത് പൂച്ചയോ പണമോ? കണക്കുകൾ നോക്കാം:ഇന്ത്യയിൽ ഏറ്റവും വേഗം വളരുന്ന സംസ്ഥാനമെന്ന നേട്ടം തമിഴ്നാടിന് സ്വന്തമാണ്. ഇക്കഴിഞ്ഞ സാമ്പത്തിക വർഷം (2025-26) തമിഴ്നാട് വളർന്നത് 10.83%. തുടർച്ചയായ രണ്ടാംവർഷമാണ് സമ്പദ്‍വളർച്ച (ജിഎസ്ഡിപി) നിരക്ക് ഇരട്ടയക്കം കടന്നതും. 2024-25ൽ വളർച്ചനിരക്ക് 11.2 ശതമാനമായിരുന്നു.ഖജനാവിൽ ആവശ്യത്തിന് പണമുണ്ടെന്നും കടബാധ്യത അനുവദനീയമായ പരിധിക്കുള്ളിൽ തന്നെയാണെന്നും മുഖ്യമന്ത്രി വിജയിനുള്ള മറുപടിയായി എക്സിൽ സ്റ്റാലിൻ പറഞ്ഞിരുന്നു. ‘‘ഖജനാവിൽ ആവശ്യത്തിന് പണമുണ്ട്. ആ പണം ജനങ്ങളിലേക്ക് എത്തിക്കാനുള്ള ഇച്ഛാശക്തിയും കഴിവുമാണ് ഈ സർക്കാർ കാട്ടേണ്ടത്’’ – സ്റ്റാലിൻ പറഞ്ഞു.


Source link

Back to top button