test del 4 copy of del 3
ഒരുമിച്ചുള്ള യാത്രകൾ പതിവ്; ഇനി രണ്ടു പേർ കൂടെയില്ല: ഒറ്റയ്ക്കായി രമ്യ…

ഒറ്റപ്പാലം ∙ ഒരുമിച്ചുള്ള യാത്രകളോടാണ് എപ്പോഴും പനമണ്ണ അമ്പലവട്ടം മണിയൻതോട്ടിൽ കുടുംബത്തിനു പ്രിയം. അങ്ങനെ സകുടുംബം പുറപ്പെട്ട ബെംഗളൂരു യാത്ര കഴിഞ്ഞു നാട്ടിലേക്കു മടങ്ങുന്നതിനിടെയായിരുന്നു 2 സഹോദരങ്ങളുടെ ജീവനെടുത്ത വാഹനാപകടം. ബെംഗളൂരു ദേശീയപാതയിൽ നിർത്തിയിട്ടിരുന്ന കാറിനു പിന്നിൽ കണ്ടെയ്നർ ലോറി ഇടിക്കുകയായിരുന്നുശനിയാഴ്ച രാവിലെയാണ് ഒൻപതംഗ സംഘം പനമണ്ണയിൽ നിന്നു ബെംഗളൂരുവിലേക്കു പോയത്. വിനീതിന്റെ സുഹൃത്തിന്റെ കാറിലായിരുന്നു യാത്ര. ഞായറാഴ്ച പകൽ മുഴുവൻ ബെംഗളൂരുവിലെ പ്രധാന കേന്ദ്രങ്ങൾ കണ്ട ശേഷം രാത്രി പതിനൊന്നോടെയാണു നാട്ടിലേക്കു പുറപ്പെട്ടത്. രാവിലെ ഏഴോടെ പനമണ്ണയിലെത്തുമെന്നു ചില ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും വാട്സാപ് സന്ദേശം അയച്ചിരുന്നു. ഇതിനിടെയാണു കാറിന്റെ ടയർ പഞ്ചറായത്.ഒറ്റയ്ക്കായി രമ്യ ∙ മണിയൻതോട്ടിൽ രവീന്ദ്രൻ– പാർവതി ദമ്പതികൾക്കു പിറന്ന ഇരട്ടകളാണു ദിവ്യയും രമ്യയും. ജീവിതത്തിലും പഠനകാലത്തുമെല്ലാം പരസ്പരം താങ്ങായിരുന്ന സഹോദരിമാർ. ഇരുവരുടെയും ഇളയസഹോദരനാണു ദീപക്. അനങ്ങനടി ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ്ടു വരെ ദിവ്യയും രമ്യയും ഒരുമിച്ചായിരുന്നു പഠനം.
Source link


