LATEST

മുഖ്യമന്ത്രി കസേരയ്ക്ക് പകരം ബെഞ്ച് ഇടേണ്ടി വരുമോ?​: കോൺഗ്രസിലെ തർക്കം ആഘോഷമാക്കി ട്രോളൻമാർ


നിയമസഭാ തിര‌ഞ്ഞെടുപ്പിൽ യുഡിഎഫ് മിന്നുന്ന വിജയം സ്വന്തമാക്കി ഒരാഴ്ചയോളം പിന്നിട്ടിട്ടും മുഖ്യമന്ത്രി ആരാണെന്ന ചോദ്യത്തിന് ഉത്തരമായിട്ടില്ല. ഒരാളുടെ പേരുമാത്രം പരിഗണിക്കാനാവാതെ പ്രതിസന്ധിയിലാണ് ഹൈക്കമാൻഡ്. വി ഡി സതീശൻ,​ രമേശ് ചെന്നിത്തല,​ കെ സി വേണുഗോപാൽ എന്നിവർ മുഖ്യമന്ത്രി കസേരയ്ക്കായി ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ്. ഇതിനിടെ സമൂഹമാദ്ധ്യമങ്ങളിൽ കോൺഗ്രസിലെ കസേരക്കളി ആഘോഷമാക്കുകയാണ് ട്രോളൻമാ‍ർ. ചിരിപടർത്തുന്ന എ ഐ വീഡിയോകളും ട്രോളുകളും വ്യാപകമായാണ് പ്രചരിക്കുന്നത്. ആഴ്ചയിലെ ഓരോ ദിവസവും ഓരോരുത്തർക്ക് മുഖ്യമന്ത്രി സ്ഥാനം വീതം വച്ചു നൽകുന്ന ചാർട്ട് സമൂഹമാദ്ധ്യമങ്ങളിൽ വൈറലാണ്. നേരത്തെ തമിഴ്നാട്ടിൽ ഭൂരിപക്ഷം ഇല്ലാത്തതുകൊണ്ടാണ് മുഖ്യമന്ത്രിയെ തീരുമാനിക്കാൻ വൈകിയതെങ്കിൽ കേരളത്തിലെ സ്ഥിതി തിരിച്ചാണെന്നാണ് ട്രോളുകൾ പറയുന്നത്. “അവിടെ ഭൂരിപക്ഷം ഇല്ലാത്തതുകൊണ്ട് തീരുമാനമായില്ല, ഇവിടെ ഭൂരിപക്ഷം ഉള്ളതുകൊണ്ട് (ആര് ഇരിക്കും എന്ന കാര്യത്തിൽ) തീരുമാനമായില്ല” എന്നാണ് ട്രോളൻമാർ പറയുന്നത്.


Source link

Back to top button