test del 3

വായ്പാഭാരം ജീവനെടുത്തു?; പഞ്ചായത്ത് ഓഫിസിന്റെ ഗോവണിപ്പടിയിൽ ഓട്ടോഡ്രൈവർ മരിച്ച നിലയിൽ


കോഴിക്കോട്∙ താമരശ്ശേരിയിൽ പഞ്ചായത്ത് ഓഫിസിന്റെ ഗോവണിപ്പടിയിൽ ഓട്ടോ ഡ്രൈവറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. താമരശ്ശേരി കുറുന്തോട്ടിക്കണ്ടിയിൽ മുരളീധരൻ(56) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെയാണ് താമരശ്ശേരി ഗ്രാമ പഞ്ചായത്ത് കാര്യാലയത്തിന്റെ ഗോവണിപ്പടിയിൽ മുരളീധരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പഞ്ചായത്ത് ഓഫിസിനു സമീപം നിർത്തിയിട്ട നിലയിൽ മുരളീധരന്റെ ഓട്ടോറിക്ഷയും കണ്ടെത്തി.  (ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ – 1056, 0471- 2552056)


Source link

Back to top button