test del 3

‘ഐഎഎസ് ബ്രാൻഡിനെക്കാൾ പ്രിവ്‌ലിജ് ദിലീപ് എന്ന പേരിന്’: തിരൂർ സബ് കലക്ടർ


തിരൂർ ∙ ചില സാഹചര്യങ്ങളിലെങ്കിലും ഐഎഎസ് ബ്രാൻഡിനെക്കാൾ പ്രിവ്‌ലിജ് തരുന്നത് ദിലീപ് എന്ന പേരാണെന്ന് ഫെയ്സ്ബുക്കിൽ കുറിച്ച് തിരൂർ സബ് കലക്ടർ ദിലീപ് കെ.കൈനിക്കര. കഴിഞ്ഞദിവസം ജില്ലാ വിഭജനം ഉൾപ്പെടെയുള്ള ചില ആഗ്രഹങ്ങൾ ഫെയ്സ്ബുക്കിൽ പങ്കുവച്ചതിനു പിന്നാലെ ദിലീപ് വിമർശനങ്ങൾ നേരിട്ടിരുന്നു. മലപ്പുറം ഉൾപ്പെടെയുള്ള വലിയ ജില്ലകൾ വിഭജിക്കുക, പെൻഷൻ പ്രായം ഉയർത്തുക, നൈറ്റ് ലൈഫ് പ്രോത്സാഹിപ്പിക്കുക, യുപി വിഭാഗം മുതൽ ഇംഗ്ലിഷ് മീഡിയമാക്കുക, മാർക്കും ഗ്രേഡും ശാസ്ത്രീയമായി പരിഷ്കരിക്കുക തുടങ്ങിയവയാണ് തന്റെ വ്യക്തിപരമായ ആഗ്രഹമെന്ന പേരിൽ അദ്ദേഹം സ്വന്തം പ്രൊഫൈലിൽ പങ്കുവച്ചത്.Disclaimer: വാർത്തയു‍ടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @dilip.kainikkara എന്ന് ഫെയ്സ്ബുക് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്.


Source link

Back to top button