test del 4 copy of del 3
ചാലക്കുടിപ്പാലം: ഗതാഗതക്കുരുക്ക് തുടരുന്നു; 15 ബെയറിങ്ങുകൾ മാറ്റി, 27 എണ്ണം കൂടി മാറ്റിസ്ഥാപിക്കണം

ചാലക്കുടി ∙ ദേശീയപാതയിൽ ചാലക്കുടിപ്പുഴയ്ക്കു കുറുകെ തൃശൂർ ദിശയിലേയ്ക്കുള്ള പാലം അടച്ചിട്ടു നടത്തുന്ന അറ്റകുറ്റപ്പണികൾ പുരോഗമിക്കുന്നു. 9ന് ആരംഭിച്ച പണികൾ 3 ദിവസം പിന്നിട്ടു. 15 ബെയറിങ്ങുകളാണ് ഇതിനകം മാറ്റി സ്ഥാപിച്ചത്. രണ്ടാഴ്ചയ്ക്കകം ജോലികൾ തീർക്കാവുന്ന രീതിയിലാണു നിർമാണ പ്രവർത്തനങ്ങൾ. ഗുരുവായൂർ ഇൻഫ്രാ സ്ട്രക്ചർ പ്രൈവറ്റ് ലിമിറ്റഡിനാണു ബെയറിങ് മാറ്റുന്ന ജോലികളുടെ ചുമതല. ഇവരെ സഹായിക്കാൻ മഹാരാഷ്ട്ര ആസ്ഥാനമായുള്ള സ്ഥാപനത്തിന്റെ വിദഗ്ധ തൊഴിലാളികളുമുണ്ട്.ജൂൺ മാസമാദ്യം സ്കൂൾ തുറക്കും മുൻപേ ജോലികൾ പൂർത്തിയാക്കണമെന്നു നിർദേശമുണ്ട്. മഴ പെയ്താലും ബെയറിങ് മാറ്റുന്ന ജോലികൾക്കു കാര്യമായ തടസ്സമുണ്ടാകില്ലെങ്കിലും മഴക്കാലം ശക്തമാകും മുൻപേ പണികൾ തീർക്കാനാണു ശ്രമം. ഈ പാലം അടച്ചതോടെ ഇരു ദിശകളിലേക്കുമുള്ള വാഹനങ്ങൾ എറണാകുളം ഭാഗത്തേക്കുള്ള പാലത്തിലൂടെയാണു കടത്തിവിടുന്നത്. ഗതാഗതക്കുരുക്കു തുടരുകയാണ്. ഇന്നലെ രാവിലെ എറണാകുളം ദിശയിലേക്കുള്ള വാഹനങ്ങൾ ചാലക്കുടി മേൽപാലവും കടന്ന് ഒരു കിലോമീറ്ററോളം നീണ്ടു. വൈകിട്ട് തൃശൂർ ദിശയിലേക്കുള്ള വാഹനങ്ങൾ മുരിങ്ങൂർ ഡിവൈൻ നഗർ മേൽപാതയും കടന്നു നീളുകയും ചെയ്തു.
Source link


