CINEMA
എൽ ക്ലാസിക്കോ കിക്കോഫിനിടെ ടൈറ്റിൽ പ്രഖ്യാപനം, ടൊവിനോ- നസ്രിയ ചിത്രം ഗ്രാസ്യാസ് എൽ ക്ലാസിക്കോ

ടൊവിനോ തോമസും നസ്രിയയും സംവിധായകൻ മുഹ്സിൻ പരാരിയും ആദ്യമായി ഒന്നിക്കുന്ന ’ഗ്രാസ്യാസ് എൽ ക്ലാസിക്കോ’ എന്ന ചിത്രത്തിന്റെ ടൈറ്റിൽ ലുക്ക് പുറത്ത്. ബാഴ്സയുടെ ഹോം ഗ്രൗണ്ടായ ക്യാമ്പ് നൗവിൽ റയൽ - ബാഴ്സ എൽ ക്ലാസിക്കോ മത്സരത്തിന്റെ കിക്കോഫിനൊപ്പം സ്റ്റേഡിയത്തിൽ കാണികൾക്കൊപ്പമിരുന്ന് ടൈറ്റിൽ ലോഞ്ച് ടൊവിനോയും നസ്രിയയും ചേർന്ന് നിർവഹിച്ചു. ഇരുവരുടെയും സോഷ്യൽ മീഡിയ ഹാൻഡിലുകളിലൂടെ ടൈറ്റിൽ ലുക്ക് പുറത്തിറക്കി. സ്പാനിഷ് ടൈം രാത്രി 9നും ഇന്ത്യൻ സമയം പുലർച്ചെ 12.30നും ആണ് ലോഞ്ച് നടന്നത്. സ്പാനിഷ് ലാ ലിഗയിൽ കിരീടം നിർണയിക്കുന്ന എൽ ക്ലാസിക്കോ പോരാട്ടത്തിന്റെ കിക്കോഫ് ടൈമിൽ ഒരു മലയാളം സിനിമയുടെ ടൈറ്റിൽ ലോഞ്ച് നിർവഹിക്കുന്നത് ആദ്യമാണ്. ഒട്ടേറെ ഹിറ്റ് സിനിമകളുടെ തിരക്കഥാകൃത്തും കെ.എൽ 10 പത്ത് എന്ന ചിത്രത്തിന്റെ സംവിധായകനും ഗാനരചയിതാവുമായ മുഹ്സിൻ പരാരിയും സുഡാനി ഫ്രം നൈജീരിയ’യുടെ സംവിധായകൻ സക്കരിയയും ചേർന്നാണ് തിരക്കഥ.എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസ്, ഹാപ്പി അവേഴ്സ് എന്റെടയ്ൻമെന്റ്സ്, ബാബുഏട്ടൻ ഫിലിംസ്, ദി റൈറ്റിംഗ് കമ്പനി എന്നീ ബാനറിൽ സജിൻ അലി, അബ്ബാസ് തിരുനാവായ, സമീർ താഹിർ, ഷൈജു ഖാലിദ് എന്നിവർ ചേർന്നാണ് നിർമ്മാണം. സഹനിർമ്മാണം: പ്രദീപ് സി.എസ്, ഷാനിർ എം.കെ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ബിജേഷ് താമി, സംഗീതം: സുഷിൻ ശ്യാം, ഛായാഗ്രഹണം : വിഷ്ണു തണ്ടശ്ശേരി, എഡിറ്റർ: ബ്ലെസ് തോമസ്, ക്രിയേറ്റീവ് ഡയറക്ടർ: ഹർഷാദ് അലി, വസ്ത്രാലങ്കാരം: മഷർ ഹംസ, മേക്കപ്പ്: റോണക്സ് സേവ്യർ, പ്രൊഡ.ഡിസൈനർ: ഔസേഫ് ജോൺ, സൗണ്ട് ഡിസൈനർ: ഷിജിൻ പി.ആർ. ഒ : ആതിര ദിൽജിത്ത്.
Source link


