CINEMA

‘കൃഷ്‌ണാവതാരം’ സിനിമയ്‌ക്ക് യോഗി സർക്കാരിന്റെ നികുതിയിളവ്; പ്രത്യേക പ്രദർശനത്തിനിടെ മന്ത്രം മുഴക്കി


ലക്‌നൗ: സിദ്ധാർത്ഥ് ഗുപ്‌തയെ നായകനാക്കി ഹർദ്ദിഖ് ഗജ്ജർ സംവിധാനം ചെയ്‌ത കൃഷ്‌ണാവതാരം പാർട്ട് വൺ: ദ ഹാർട്ട് എന്ന ചിത്രത്തിന് നികുതിയിളവ് പ്രഖ്യാപിച്ച് ഉത്തർപ്രദേശ് സർക്കാർ. ഇന്നലെ ലോക്‌ഭവനിൽ ചിത്രത്തിന്റെ പ്രത്യേക പ്രദർശനം നടന്നിരുന്നു. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നികുതിയിളവ് പ്രഖ്യാപിച്ചത്. ജില്ലകൾ തോറും പ്രത്യേക പ്രദർശനം സംഘടിപ്പിക്കാനാണ് സർക്കാ‌ർ നിർദേശം. ഇന്ത്യൻ സംസ്‌കാരത്തെയും പാരമ്പര്യത്തെയും യുവാക്കളും കുട്ടികളും കൂടുതൽ അടുത്തറിയുന്നതിന് ചിത്രം വഴിയൊരുക്കുമെന്നാണ് സർക്കാർ വിലയിരുത്തൽ. ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലായി മേയ് ഏഴിനാണ് ചിത്രം പുറത്തിറങ്ങിയത്. സിദ്ധാർത്ഥ് ഗുപ്‌തയ്‌ക്ക് പുറമെ സംസ്‌കൃതി, സുഷ്‌മിത ഭട്ട്, ജാക്കി ഷ്‌റോഫ്, അശുതോഷ് റാണ എന്നിവരും പ്രധാനവേഷം ചെയ്‌തിട്ടുണ്ട്.


Source link

Back to top button