CINEMA
വിപണി കീഴടക്കാൻ പുതിയ ഫോഴ്‌സ് ട്രാവലർ എൻ മോഡൽ

കൊച്ചി: ഫോഴ്‌സ് മോട്ടോർസ് ലിമിറ്റഡിന്റെ പുതിയ ‘ഫോഴ്‌സ് ട്രാവലർ എൻ’ ശ്രേണി പുറത്തിറക്കി. ആംബുലൻസ്, ഡെലിവറി വാൻ, സ്‌കൂൾ ബസ് തുടങ്ങിയ ഉപയോഗങ്ങൾക്കായി രൂപകൽപ്പന ചെയ്ത ട്രാവലർ എൻ എന്ന പുതിയ ശ്രേണിയിലേക്ക് മുഴുവൻ ട്രാവലർ ഉത്പാദനവും മാറും.ആംബുലൻസുകൾ മുതൽ സ്‌കൂൾ ബസുകളും ഡെലിവറി വരെയുള്ള ആവശ്യങ്ങൾക്കും ഏറ്റവും പ്രചാരമുള്ള ആംബുലൻസ് പ്ലാറ്റ്‌ഫോമായും സ്‌കൂൾ ബസ് ബ്രാൻഡുമായും ട്രാവലർ മാറിയെന്ന് അധികൃതർ അറിയിച്ചു.അർബേനിയ മോഡലിൽ നിന്ന് പകർത്തിയ സ്‌റ്റെബിലിറ്റിയും നിർമ്മാണ നിലവാരവും ഉപയോഗിച്ച് ഗുണമേന്മയും യാത്രാസുഖവും വർദ്ധിപ്പിച്ചു.
Source link


