CINEMA

ഇനി തമിഴകത്ത് പഴയ രാഷ്‌ട്രീയമില്ല, വിജയ് തിരഞ്ഞെടുത്ത ആ പുത്തൻ വസ്‌ത്രം സൂചിപ്പിക്കുന്നത് ഇതെല്ലാമാണ്


ചെന്നൈ: ദിവസങ്ങൾ നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ ഞായറാഴ്‌ച രാവിലെയോടെ നടൻ വിജയ് തമിഴ്‌നാടിന്റെ ഒൻപതാമത്‌ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തു. പൂർണമായും സിനിമാ മേഖലയിൽ നിന്നുമെത്തി മുഖ്യമന്ത്രിയാകുന്ന സംസ്ഥാനത്തെ മൂന്നാമത്തെയാളാണ് വിജയ്. വെറും രണ്ട് വർഷം മുൻപ് തന്റെ ഫാൻസ് അസോസിയേഷനുകളെ തമിഴക വെട്രി കഴകം എന്ന പേരിൽ രാഷ്‌ട്രീയ പാർട്ടിയാക്കി മാറ്റിയ താരത്തിന്റെ ഭരണരംഗത്തേക്കുള്ള ഉദയവും അതുമായി ബന്ധപ്പെട്ട മറ്റ് സംഭവങ്ങളും ശരിക്കും സിനിമ പോലെ ഉദ്വേഗം നിറഞ്ഞതായിരുന്നു. സാധാരണഗതിയിൽ രാഷ്‌ട്രീയ രംഗത്തുള്ളവർ ധരിക്കുന്ന അലക്കി വെളുപ്പിച്ചതോ വടിവൊത്തതോ ആയ തൂവെള്ള വസ്‌ത്രങ്ങളൊന്നുമായിരുന്നില്ല താരം കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയായി അധികാരമേൽക്കുന്നതിന് ധരിച്ചിരുന്നത്. എന്തിന് മുണ്ട് പോലുമല്ല. ഷാർപ് ബ്‌ളാക് സൂട്ടും വെള്ള ഷർട്ടും കറുത്ത പാന്റും ആണ് അദ്ദേഹം ധരിച്ചിരുന്നത്. പരമ്പരാഗത രാഷ്‌ട്രീയക്കാരൻ എന്ന ഇമേജിൽ നിന്നുള്ള പുറത്തുകടക്കലാകാം ഇതിലൂടെ വിജയ് ഉദ്ദേശിച്ചത്. കഴിഞ്ഞ ആറ് പതിറ്റാണ്ടുകളായി ഡിഎംകെ, എഐഡിഎംകെ പാർട്ടികളുടെ ഭരണമാണ് തമിഴ്‌നാടിൽ നടന്നത്. ഇതിൽനിന്നുമുള്ള പ്രകടമായ മാറ്റം കാണിക്കാൻ കൂടിയാകും ഔദ്യോഗിക ചടങ്ങിൽ പൂർണമായും ഫോർമലല്ലാത്ത ഇത്തരം വേഷരീതി വിജയ് സ്വീകരിച്ചത്. സോൾട് ആന്റ് പെപ്പർ മുഖവും തലയും കൂടിയായപ്പോൾ ഇതിന് ഏറെ പ്രാധാന്യം കൈവന്നു.


Source link

Back to top button