test del 3
തമിഴ്നാട്ടിൽ അധികാരമേറ്റ് വിജയ്; കേരളത്തിൽ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിൽ അനിശ്ചിതത്വം– പ്രധാനവാർത്തകൾ

തമിഴ്നാടിനെ ആവേശത്തിലാഴ്ത്തി വിജയ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതായിരുന്നു ഇന്നത്തെ പ്രധാനവാർത്തകളിലൊന്ന്. അതിനിടെ കേരളത്തിൽ മുഖ്യമന്ത്രിയെ തീരുമാനിക്കുന്ന കാര്യത്തില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് വിശാലമായ കൂടിയാലോചനകള്‍ക്കു ഒരുങ്ങുന്നെന്ന വാർത്തയുമെത്തി. അസം നിയമസഭയിൽ എൻഡിഎയുടെ നേതാവായി ഹിമന്ത ബിശ്വ ശർമയെ തിരഞ്ഞെടുത്തതും കോൺഗ്രസിനെ പ്രധാനമന്ത്രി വിമർശിച്ചതും വാർത്തകളിൽ നിറഞ്ഞു. അതിനൊപ്പം കോതമംഗലത്ത് മൂന്നു വിദ്യാർഥികൾ ഒഴുക്കിൽപ്പെട്ട് മരിച്ചെന്ന സങ്കടകരമായ വാർത്തയുമെത്തി. വാർത്തകൾ ഒരിക്കൽ കൂടി വിശദമായി വായിക്കാം.തിരഞ്ഞെടുപ്പിനുശേഷം കേരളത്തില്‍ ഉരുത്തിരിഞ്ഞ പ്രത്യേക സാഹചര്യം കണക്കിലെടുത്തു മുഖ്യമന്ത്രിയെ തീരുമാനിക്കുന്ന കാര്യത്തില്‍ കൂടുതല്‍ വിശാലമായ കൂടിയാലോചനകള്‍ക്കു കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്. സോണിയാ ഗാന്ധി, എ.കെ.ആന്റണി തുടങ്ങിയ മുതിര്‍ന്ന നേതാക്കളുമായി പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ വിഷയം ചര്‍ച്ച ചെയ്യും. തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത വിജയിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനായി കേന്ദ്രസർക്കാർ സംസ്ഥാനവുമായി ചേർന്ന് പ്രവർത്തിക്കുന്നത് തുടരുമെന്ന് അദ്ദേഹം ഉറപ്പു നൽകി. വിജയിന്റെ തമിഴക വെട്രി കഴകത്തിന്റെ (ടിവികെ) സഖ്യകക്ഷിയായ കോൺഗ്രസിനെ പ്രധാനമന്ത്രി വിമർശിച്ചു. ദീർഘകാല സുഹൃത്തായ ഡിഎംകെയെ കോൺഗ്രസ് പിന്നിൽ നിന്നു കുത്തിയെന്നു പ്രധാനമന്ത്രി പറഞ്ഞു.
Source link


