test del 3
പണിതിട്ടും പണിതിട്ടും തീരാതെ ഒരു കല്യാണ മണ്ഡപം; നിർമാണം തുടങ്ങിയിട്ട് 7 വർഷം: 3.50 കോടിയിൽ തുടങ്ങിയ പദ്ധതി

നെന്മാറ ∙ പഞ്ചായത്തിന്റെ തകർന്നു കിടന്ന കല്യാണമണ്ഡപം പൊളിച്ചു മാറ്റി 7 വർഷം മുൻപ് എംഎൽഎ ഫണ്ടിൽ ആരംഭിച്ച കല്യാണ മണ്ഡപം കം മിനി തിയറ്റർ നിർമാണം ഇനിയും പൂർത്തിയായിട്ടില്ല. 3.50 കോടി രൂപയിൽ തുടങ്ങിയ പദ്ധതി അവസാനഘട്ടത്തിലേക്കു കടന്നതോടെ 2 വർഷമായി പണി മന്ദഗതിയിലാണ്. കെട്ടിടം നിർമിച്ചു കഴിഞ്ഞെങ്കിലും ഇലക്ട്രിക്കൽ, പ്ലമിങ് ജോലികൾ നടന്നുവരുന്നതേ ഉള്ളൂ.അടുക്കള, ഭക്ഷണശാല, പാർക്കിങ് സ്ഥലം, രണ്ടാംനിലയിൽ ഹാൾ, കൂടാതെ താമസിക്കാനുള്ള മുറികൾ, ബാൽക്കണി, മിനി തിയറ്റർ എന്നിവയാണു നിർമിക്കുന്നത്. വക്കാവ് റോഡിൽ പഞ്ചായത്തിന്റെ 55 സെന്റ് സ്ഥലത്ത് പതിറ്റാണ്ടുകളായി ഉപയോഗിച്ചു വന്നിരുന്ന പഞ്ചായത്ത് കല്യാണമണ്ഡപം അറ്റകുറ്റപ്പണി ചെയ്യാതെ നശിച്ചതോടെ 20 വർഷം മുൻപാണ് പൊളിച്ചു നീക്കിയത്. ചുറ്റുമതിലില്ലാത്തതിനാൽ പലപ്പോഴും സാമൂഹിക വിരുദ്ധർ ഇവിടം താവളമാക്കിയിരുന്നു.
Source link


