LATEST

‘കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യയാത്ര നടപ്പിലാക്കുമ്പോൾ സംഭവിക്കുന്ന കാര്യങ്ങൾ’ ചർച്ചയായി കുറിപ്പ്


യു.ഡി.എഫ് അധികാരത്തിലെത്തിയാൽ സംസ്ഥാനത്ത് നടപ്പാക്കും എന്ന് പ്രകടന പത്രികയിൽ വാഗ്ദാനം നൽകിയ കാര്യമായിരുന്നു സ്ത്രീകൾക്ക് കെ.എസ്.ആർ.ടി.സി ബസുകളിലുള്ള സൗജന്യയാത്ര. ‘ഇന്ദിര ഗ്യാരണ്ടി’ എന്ന പേരിൽ പുറത്തിറക്കിയ പ്രകടന പത്രികയിലാണ് യുഡിഎഫ് ഇക്കാര്യം അവതരിപ്പിച്ചത്. ഇതിന്റെ പ്രാഥമിക നടപടിക്രമങ്ങളുടെ ഭാഗമായി മേയ് ഒമ്പത് മുതൽ കെഎസ്ആർടിസി പ്രതിദിന വനിതാ യാത്രക്കാരുടെ കണക്കെടുപ്പ് നടത്തി വരികയാണ്. ‘ജെൻഡർ ടിക്കറ്റിംഗ്’ എന്ന സംവിധാനത്തിലൂടെയാണ് വിവരശേഖരണം നടത്തുന്നത്. സ്ത്രീകളുടെ സൗജന്യ യാത്ര നടപ്പാക്കുന്നതിന് എതിരെ സ്വകാര്യ ബസുടമകൾ രംഗത്തെത്തിയിരുന്നു,​ പൊതുഗതാഗത സംവിധാനം നശിപ്പിക്കപ്പെടുമെന്ന് ബസ് ഓപ്പറേറ്റേഴ്‌സ് ഓർഗനൈസേഷൻ പറഞ്ഞു. സ്വകാര്യ ബസ് മേഖല നശിക്കുമെന്നും കെഎസ്ആർടിസി പോലെ ശമ്പളം ഇല്ലാത്ത അവസ്ഥയിലേക്ക് സ്വകാര്യ ബസ് ജീവനക്കാരും മാറുമെന്നും ബസ് ഉടമകൾ വിമർശിച്ചു.


Source link

Back to top button