NATIIONAL
ശ്രേയസിന്റെ സാധ്യതകൾ അടയുന്നു, സൂര്യയ്ക്കു പകരക്കാരനാകാൻ ലോകകപ്പ് ഹീറോ, സഞ്ജു നയിക്കുമോ?

മുംബൈ∙ സൂര്യകുമാർ യാദവിനു പകരം ഇന്ത്യൻ ട്വന്റി20 ടീമിന്റെ ക്യാപ്റ്റൻ സ്ഥാനത്തേക്ക് മലയാളി താരം സഞ്ജു സാംസണിനെയും ബിസിസിഐ പരിഗണിക്കുന്നുണ്ടെന്നു വിവരം. ട്വന്റി20 ലോകകപ്പിൽ ഇന്ത്യയുടെ കിരീട വിജയത്തിൽ നിർണായക പ്രകടനം നടത്തിയത് സഞ്ജു സാംസണായിരുന്നു. ഐപിഎലിൽ ചെന്നൈ സൂപ്പർ കിങ്സിനായും തകർപ്പൻ ബാറ്റിങ്ങാണ് സഞ്ജു നടത്തുന്നത്. ചെന്നൈ സൂപ്പർ കിങ്സിനെ നയിക്കുന്നില്ലെങ്കിലും, ഐപിഎലിൽ രാജസ്ഥാൻ റോയൽസിനെ നയിച്ചുള്ള അനുഭവ സമ്പത്തും സഞ്ജുവിനു തുണയാകും.ട്വന്റി20 ലോകകപ്പിൽ ബാറ്റിങ്ങിൽ തിളങ്ങാന്‍ സാധിക്കാതിരുന്ന സൂര്യകുമാർ യാദവിന് ഐപിഎലിലും ഫോം കണ്ടെത്താനായിട്ടില്ല. മുംബൈ ഇന്ത്യൻസ് 10 മത്സരങ്ങൾ പൂർത്തിയാക്കിയപ്പോൾ 195 റൺസാണ് സൂര്യ ആകെ നേടിയത്. ഐപിഎലിനു ശേഷം ജൂണിൽ അയർലൻഡിനെതിരെയും ജൂലൈയിൽ ഇംഗ്ലണ്ടിനെതിരെയും ഇന്ത്യ ട്വന്റി20 പരമ്പരകൾ കളിക്കുന്നുണ്ട്. ഈ മത്സരങ്ങളിൽ ഐപിഎലിൽ തിളങ്ങിയ താരങ്ങളെ ഇറക്കാനാണ് ബിസിസിഐ ആലോചിക്കുന്നത്. അതേസമയം സൂര്യയ്ക്ക് ഏതാനും അവസരങ്ങൾ കൂടി നൽകാനാണു തീരുമാനമെങ്കിൽ ക്യാപ്റ്റൻസി മാറ്റം തൽക്കാലം ഉണ്ടാകില്ല. ഐപിഎലിൽ ഇനിയുള്ള മത്സരങ്ങളിൽ കൂടി സൂര്യയുടെ പ്രകടനം വിലയിരുത്തിയ ശേഷമാകും തീരുമാനം.
Source link


