LATEST NEWS

മഴയിൽ വിറങ്ങലിച്ച് ഉത്തർപ്രദേശ്; മരണം 117, മരങ്ങൾ കടപുഴകി, റോഡുകൾ തകർന്നു


ലക്നൗ∙ ഉത്തർപ്രദേശിൽ മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 117 ആയി. 200ലധികം പേർക്ക് പരുക്കേറ്റു. പ്രയാഗ് രാജിലാണ് ഏറ്റവും കൂടുതൽ മരണം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇവിടെ മാത്രം മരിച്ചത് 21 പേരാണ്. മഴക്കെടുതിയിൽ 227 വീടുകൾക്കു നാശനഷ്ടം സംഭവിച്ചു. ഇവയിൽ പലതും പൂർണമായി തകർന്നു. ദുരന്തത്തിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അനുശോചനം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് 4 ലക്ഷം രൂപ അടിയന്തര ധനസഹായവും പ്രഖ്യാപിച്ചിട്ടുണ്ട്. 


Source link

Back to top button