‘പുറത്തുവന്ന ചിത്രത്തിന് ആധികാരികത ഇല്ല, തീരുമാനം ഹൈക്കമാൻഡിന് വിട്ടു’; പ്രതികരിച്ച് സണ്ണി ജോസഫ്

തിരുവനന്തപുരം: മുഖ്യമന്ത്രി ചർച്ചയിൽ കെസി വേണുഗോപാലിനെ പിന്തുണച്ചെന്ന് തെളിയിക്കുന്ന ചിത്രം പുറത്തുവന്നതിൽ പ്രതികരിച്ച് കെപിസിസി അദ്ധ്യക്ഷൻ സണ്ണി ജോസഫ്. പുറത്തുവന്ന ചിത്രത്തിന് ആധികാരികത ഇല്ലെന്നും താൻ തീരുമാനം ഹൈക്കമാൻഡിന് വിടുകയായിരുന്നെന്നും സണ്ണി ജോസഫ് പ്രതികരിച്ചു. കോൺഗ്രസ് എംഎൽഎമാരുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം എഐസിസി നിരീക്ഷകൻ മുകുൾ വാസ്നിക്കിന്റെ കയ്യിലിരുന്ന രേഖയുടെ ചിത്രങ്ങൾ ന്യൂ ഇന്ത്യൻ എക്സ്പ്രസ് പുറത്തുവിട്ടിരുന്നു. ഇതിൽ കെപിസിസി അദ്ധ്യക്ഷൻ കെസിയെ പിന്തുണച്ചെന്നാണ് വ്യക്തമാകുന്നത്. ‘എല്ലാവരെയും വിളിച്ച് സമന്വയത്തിൽ എത്തിക്കണമെന്നാണ് ആവശ്യപ്പെട്ടത്. രാഹുൽ ഗാന്ധിയുമായും ഖാർഗെയുമായും നിരീക്ഷകർ സംസാരിക്കും. ആവശ്യമെങ്കിൽ ഡൽഹിയിലേക്ക് ക്ഷണിക്കും. പ്രഖ്യാപനം എത്രയും വേഗത്തിലുണ്ടാകും’- സണ്ണി ജോസഫ് പറഞ്ഞു. പുറത്തുവന്ന ചിത്രത്തിൽ സന്ദീപ് വാര്യർ, സജീവ് ജോസഫ്, ടി ഒ മോഹൻ, ഉഷാ വിജയൻ തുടങ്ങിയ നേതാക്കളും കെസിയെ പിന്തുണച്ചവരിൽ ഉണ്ട്.
Source link


