LATEST

വി ഡി സതീശൻ അനുകൂലിയായ   കെ നീലകണ്ഠന്റെ വോട്ട് എഐസിസി പട്ടികയിലില്ല; ദുരൂഹമെന്ന് വി ഡി പക്ഷം


തിരുവനന്തപുരം: എഐസിസി നിരീക്ഷകരുടെ പട്ടികയിൽ തന്റെ വോട്ട് കാണാത്തതിൽ പരാതി നൽകി ഉദുമ എംഎൽഎ കെ നീലകണ്ഠൻ. മുകുൾ വാസ്‌നിക്കിന്റെ കയ്യിലുണ്ടായിരുന്ന പട്ടിക പുറത്തുവന്നതിൽ നീലകണ്ഠന്റെ പേര് ഉണ്ടായിരുന്നില്ല. ഇതിനെതിരെയാണ് എംഎൽഎ രംഗത്തുവന്നത്. ഹൈക്കമാൻഡ് നിരീക്ഷകരായ അജയ് മാക്കനും മുകുൾ വാസ്‌നിക്കിനുമാണ് പരാതി നൽകിയത്. ‘എന്നോട് അഭിപ്രായം ചോദിക്കുകയും കൃത്യമായ മറുപടി നൽകുകയും ചെയ്തു. ഇന്നയാളെ മുഖ്യമന്ത്രിയാക്കണമെന്നും അറിയിച്ചു. പട്ടികയിൽ തന്റെ പേരിന്റെ സ്ഥലത്ത് ഒഴിഞ്ഞുകിടക്കുന്നത് എങ്ങനെയെന്നറിയില്ല. പരാതി മെയിൽ അയച്ചു. ആരുടെ പേരാണ് മുഖ്യമന്ത്രി സ്ഥാനത്ത് നൽകിയതെന്നതിൽ മാദ്ധ്യമങ്ങളോട് പറയാൻ സാധിക്കില്ല’-എന്നാണ് അദ്ദേഹം ഒരു മാദ്ധ്യമത്തോട് പ്രതികരിച്ചത്. അതേസമയം, വി ഡി സതീശൻ അനുകൂലിയാണ് കെ നീലകണ്ഠൻ. അദ്ദേഹത്തിന്റെ പേര് കാണാത്തതിൽ ദുരൂഹത ആരോപിക്കുകയാണ് വി ഡി സതീശൻ പക്ഷം.


Source link

Back to top button