ചെന്നിത്തലയുടെ വിശ്വസ്‌തനും പ്രമുഖരും ഉൾപ്പെടെ 47പേർ കെ സിയോടൊപ്പം, വി ഡി സതീശനൊപ്പം വെറും ആറുപേർ

തിരുവനന്തപുരം: സംസ്ഥാനത്തെ അടുത്ത മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിനുള്ള നീക്കങ്ങൾ പുരോഗമിക്കുമ്പോൾ സാഹചര്യം കെ സി വേണുഗോപാലിന് അനുകൂലമെന്ന് റിപ്പോർട്ട്. എഐസിസി നിരീക്ഷകർ ഇന്നലെ നടത്തിയ വ്യക്തിഗത കൂടിക്കാഴ്‌ചയിൽ, കോൺഗ്രസിന്റെ 63 നിയുക്ത എംഎൽഎമാരിൽ 47പേരും എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിന്റെ പേര് നിർദേശിച്ചുവെന്നാണ് വിവരം. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കൾ കെ സിയെ പിന്തുണച്ചുവെന്നാണ് ഒരു ദേശീയ മാദ്ധ്യമം റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്. സന്ദീപ് വാര്യർ, സജീവ് ജോസഫ്, ടി ഒ മോഹൻ, ഉഷാ വിജയൻ തുടങ്ങിയ നേതാക്കളും പിന്തുണച്ചവരിൽ ഉണ്ടെന്നാണ് വിവരം. എന്നാൽ, രമേഷ് ചെന്നിത്തലയ്‌ക്ക് എംഎൽഎമാരിൽ നിന്ന് വേണ്ട പിന്തുണ ലഭിച്ചിട്ടില്ല. അദ്ദേഹത്തിന്റെ വിശ്വാസ്‌തനെന്ന് അറിയപ്പെടുന്ന ഐ സി ബാലകൃഷ്‌ണൻ പോലും വേണുഗോപാലിനെയും ചെന്നിത്തലയെയും ഒരുപോലെ പിന്തുണച്ചതായാണ് റിപ്പോർട്ട്. ചെന്നിത്തലയ്‌ത്ത് എട്ട് എംഎൽഎമാരുടെ പിന്തുണയാണ് ലഭിച്ചത്. ഇത് ഉറപ്പ് വരുത്തുന്ന രീതിയിൽ ഹൈക്കമാൻഡ് നിരീക്ഷകരുടെ കൈവശമുള്ള രേഖകളുടെ ചിത്രവും പുറത്തുവന്നിട്ടുണ്ട്.
Source link


