CINEMA
റൊമാൻസുമായി മമിത ബൈജുവും സംഗീത് പ്രതാപും

ഡിനോയ് പൗലോസ് ചിത്രം എറണാകുളത്ത്പുത്തൻ തലമുറയിലെ ശ്രദ്ധേയരായ സംഗീത് പ്രതാപ് , മമിത ബൈജു, എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഡിനോയ് പൗലോസ് രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം എറണാകുളത്ത് ആരംഭിച്ചു. തണ്ണീർമത്തൻ ദിനങ്ങൾ, മെജോ ,പത്രോസിന്റെ പടവുകൾ എന്നീ ചിത്രങ്ങൾക്കു തിരക്കഥ രചിക്കുകയും ഈ ചിത്രങ്ങളിലെല്ലാം പ്രധാന വേഷങ്ങളിലഭിനയിക്കുകയും ചെയ്തു ഡിനോയ് പൗലോസിന്റെ ആദ്യ സംവിധാന സംരംഭം ആണ് . പൂർണമായും റൊമാന്റിക് കോമഡി ഗണത്തിൽപ്പെടുന്ന ചിത്രത്തിൽ സുരേഷ് കൃഷ്ണയാണ് മറ്റൊരു പ്രധാന താരം.
ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്മാൻ ആണ് നിർമ്മാണം. ആഷിഖ് ഉസ്മാന്റെ പിതാവ് ഉസ്മാൻ മുഹമ്മദ് ഇബ്രാഹിം സ്വിച്ചോണും നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ ഫസ്റ്റ് ക്ലാപ്പും നൽകി .ഛായാഗ്രഹണം - അഖിൽ ജോർജ് , എഡിറ്റിംഗ് - ചമൻ ചാക്കോ, കലാ സംവിധാനം - നിമിഷ് എം. താനൂർ, മേക്കപ്പ് - റോണക്സ് സേവ്യർ, കോസ്റ്റ്യും ഡിസൈൻ- മഷർ ഹംസ, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ-രാജേഷ് അടൂർ, അസോയിയേറ്റ് ഡയറക്ടേഴ്സ് - അശ്വിൻ മോഹൻ, വിഷ്ണു വൈശാഖ്, വിഷ്ണു രവി. സൗണ്ട് ഡിസൈൻ- വിഷ്ണു ഗോവിന്ദ്, ഫിനാൻസ് കൺട്രോളർ-ശിവകുമാർ പെരുമുണ്ട, എക്സികുട്ടീവ് പ്രൊഡ്യൂസർ - സുധർമ്മൻ വള്ളിക്കുന്ന് , പ്രൊഡ്യൂസർ-അരുൺ ഡി. ജോസ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - വിനോദ് വേണുഗോപാൽ. പ്രൊഡക്ഷൻ കൺട്രോളർ - ശ്രീക്കുട്ടൻ. വിതരണം സെൻട്രൽ പിക് ചേഴ്സ്.അതേസമയംആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ രണ്ടു ചിത്രങ്ങൾ റിലീസിന് ഒരുങ്ങുന്നു . നസ്ലിൻ നായകനാകുന്ന മോളിവുഡ് ടൈംസ്, തരുൺ മൂർത്തി- മോഹൻലാൽ ചിത്രമായ അതിമനോഹരവും ആണ് ചിത്രങ്ങൾ . മോളിവുഡ് ടൈംസ് ജൂൺ 5ന് റിലീസ് ചെയ്യും. പി.ആർ. ഒ എ.എസ്. ദിനേശ്.
Source link


