LATEST
മുഖ്യമന്ത്രി ചർച്ച: മല്ലികാർജുൻ ഖാർഗെയോട് ഡൽഹിയിലെത്തി നിലപാട് അറിയിച്ച് ശശി തരൂർ

ഡൽഹി: കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുമായി ഡൽഹിയിൽ കൂടിക്കാഴ്ച നടത്തി ശശി തരൂർ. ചർച്ചയിൽ കേരളത്തിലെ മുഖ്യമന്ത്രി സ്ഥാനവുമായി ബന്ധപ്പെട്ട് തന്റെ നിലപാട് വ്യക്തമാക്കിയെന്ന് തരൂർ പറഞ്ഞു. ഇന്നലെ കേരളത്തിലെത്തിയ നിരീക്ഷകർ ഡൽഹിയിലെത്തി അഭിപ്രായം അറിയിക്കുന്നതിന് മുമ്പാണ് തരൂർ ഖാർഗെയുമായി സംസാരിച്ചത്. കൂടിക്കാഴ്ചയ്ക്ക് ശേഷം എക്സിലാണ് അതിന്റെ ചിത്രങ്ങളും ആശയവിനിമയം നടത്തിയതിന്റെ വിശദാംശങ്ങളും അദ്ദേഹം പങ്കുവച്ചത്. കേരളത്തിലെ സാഹചര്യം ഖാർഗയെ ധരിപ്പിച്ചതായി തരൂർ പറഞ്ഞു. മുഖ്യമന്ത്രി സ്ഥാനത്തേക്ക് അദ്ദേഹം ആരെയാണ് പിന്തുണച്ചതെന്ന കാര്യത്തിൽ വ്യക്തതയില്ല.
Source link


