LATEST

തിരുവനന്തപുരത്ത് ഫുട്‌പാത്തിലൂടെ നടന്നുപോകവെ മരക്കൊമ്പ് ഒടിഞ്ഞുവീണു; 18കാരിക്ക് ഗുരുതര പരിക്ക്


തിരുവനന്തപുരം: നഗരമദ്ധ്യത്തിൽ യൂണിവേഴ്സിറ്റി കോളേജിന് സമീപം മരക്കൊമ്പ് ഒടിഞ്ഞുവീണ് വിദ്യാർത്ഥിനിക്ക് ഗുരുതര പരിക്ക്. ലക്ഷ്യ ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർത്ഥിനിയായ ശ്രേയയ്ക്കാണ് (18) അപകടം സംഭവിച്ചത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ശ്രേയയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ എട്ടരയോടെയാണ് സംഭവം. സ്‌പെൻസർ ജംഗ്ഷനിലുള്ള ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് പോക‌ാൻ പാളയത്ത് ബസിറങ്ങി യൂണിവേഴ്സിറ്റി കോളേജിന് മുൻവശത്തെ ഫുട്‌പാത്തിലൂടെ നടന്നു വരികയായിരുന്നു ശ്രേയ. ഈ സമയം അപ്രതീക്ഷിതമായി മരക്കൊമ്പ് ഒടിഞ്ഞ് പെൺകുട്ടിയുടെ തലയിലേക്ക് വീഴുകയായിരുന്നു. മരക്കൊമ്പ് വീണ ആഘാതത്തിൽ ശ്രേയ ഫുട്‌പാത്തിലേക്ക് തലയിടിച്ചു വീണു.


Source link

Back to top button