test del 4 copy of del 3
വരുമാനത്തിൽ കുതിക്കുന്നു, തിരൂർ റെയിൽവേ സ്റ്റേഷൻ; കഴിഞ്ഞ സാമ്പത്തിക വർഷം 39 കോടി വരുമാനം, 7 കോടിയുടെ വർധന

തിരൂർ ∙ ടിക്കറ്റിനത്തിലെ വരുമാനക്കണക്കിൽ മുന്നോട്ടു കുതിക്കുകയാണ് ജില്ലയിലെ റെയിൽവേ സ്റ്റേഷനുകൾ. കൂട്ടത്തിലെ തിരൂർ റെയിൽവേ സ്റ്റേഷനാണ് ഏറെ മുന്നിൽ. ഒരു വർഷംകൊണ്ട് തിരൂരിലെ വരുമാനത്തിലുണ്ടായത് 7 കോടിയിലേറെ രൂപയുടെ വർധനയാണ്. 2025–26 സാമ്പത്തിക വർഷത്തിൽ തിരൂർ റെയിൽവേ സ്റ്റേഷനിൽനിന്ന് 39,03,83,274 രൂപയുടെ വരുമാനമാണ് ടിക്കറ്റ് ഇനത്തിൽ റെയിൽവേക്കു ലഭിച്ചത്. 2024–25 സാമ്പത്തിക വർഷത്തിൽ 31,91,13,961 രൂപ ആയിരുന്ന സ്ഥാനത്താണിത്. ജില്ലയിലെ ഏറ്റവും വരുമാനമുള്ള റെയിൽവേ സ്റ്റേഷനും തിരൂരാണ്. സംസ്ഥാനത്ത് തിരൂരിന് 18–ാം സ്ഥാനമാണ്. ജില്ലയിൽനിന്നുള്ള ഈ 5 സ്റ്റേഷനുകളും റെയിൽവേക്ക് ഏറ്റവുമധികം വരുമാനം നൽകുന്ന സംസ്ഥാനത്തെ ആദ്യ 45 സ്റ്റേഷനുകളുടെ പട്ടികയിലുണ്ട്. സംസ്ഥാനത്ത് 319 കോടി രൂപയിലേറെ വരുമാനം നൽകിയ തിരുവനന്തപുരം റെയിൽവേ സ്റ്റേഷനാണ് പട്ടികയിൽ ഒന്നാമത്. പാലക്കാട് ഡിവിഷനിൽ കോഴിക്കോട് റെയിൽവേ സ്റ്റേഷനാണ് ഏറ്റവുമധികം വരുമാനം നൽകുന്നത്. 218 കോടി രൂപയിലേറെയാണ് ഇവിടെ നിന്നുള്ള വരുമാനം. പത്തനംതിട്ടയിലെ ഇലവുംതിട്ട സ്വദേശി നിഖിൽ.എസ്.ആനന്ദിന് വിവരാവകാശ നിയമം വഴി റെയിൽവേ നൽകിയ വിവരങ്ങളാണിത്.
Source link


