test del 3

‘പട നയിച്ചവൻ കേരളം ഭരിക്കട്ടെ’: കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെ മണ്ഡലത്തിൽ വി.ഡി.സതീശനായി പ്രകടനം


ഇരിട്ടി ∙ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെ മണ്ഡലത്തിൽ വി.ഡി.സതീശനായി തെരുവിലിറങ്ങി പ്രവർത്തകരുടെ പ്രകടനം. ‘പട നയിച്ചവൻ കേരളം ഭരിക്കട്ടെ’ എന്നെഴുതി ഉമ്മൻചാണ്ടിയും വി.ഡി.സതീശനും ഒരുമിച്ചുള്ള പോസ്റ്റുകൾ ഉയർത്തിയാണ് ഒരു സംഘം പ്രവർത്തകർ പ്രകടനം നടത്തിയത്. സണ്ണി ജോസഫിനും പ്രവർത്തകർ സിന്ദാബാദ് വിളിച്ചു. ഇന്നലെ രാവിലെ മുതൽ സമൂഹമാധ്യമം വഴി പ്രകടനം സംബന്ധിച്ചു പ്രചാരണമുണ്ടായിരുന്നെങ്കിലും സംഘാടകർ ആരെന്നു വെളിപ്പെടുത്തിയിരുന്നില്ല.മുൻ അയ്യൻകുന്ന് പഞ്ചായത്ത് പ്രസിഡന്റ് കുര്യാച്ചൻ പൈമ്പള്ളിക്കുന്നേൽ, മുസ്‍ലിം ലീഗ് ഇരിട്ടി ടൗൺ കമ്മിറ്റി പ്രസിഡന്റ് തറാൽ ഈസ, യൂത്ത് കോൺഗ്രസ് മുൻ ജില്ലാ സെക്രട്ടറി കെ.ശ്രീകാന്ത്, അയ്യൻകുന്ന് പഞ്ചായത്തംഗം ഷിബോ കൊച്ചുവേലിക്കകം, പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് തോമസ് വലിയതൊട്ടി, മുൻ സ്ഥിരസമിതി അധ്യക്ഷൻ ഐസക് ജോസഫ്, നേതാക്കളായ ഷൈജൻ ജേക്കബ്, വി.രാജു, നാസർ ചാത്തോത്ത്, ജാൻസൺ മണിമലനിരപ്പേൽ, സജി മച്ചിത്താനി, സുനിൽ ചെറുകാന എന്നിവർ നേതൃത്വം നൽകി. മുഖ്യമന്ത്രി സ്ഥാനത്തേക്ക് സതീശനായി പോസ്റ്ററുകൾ  ഇരിക്കൂർ ∙ മാത്യു കുഴൽനാടനെ വിമർശിച്ചും വി.ഡി.സതീശനെ അനുകൂലിച്ചും ഇരിക്കൂറിൽ യൂത്ത് ലീഗ് ബാനർ. ‘കുഴൽനാടാ നിന്റെ കുഴലൂത്ത് ലീഗിനെതിരെ വേണ്ട’ എന്നു പറഞ്ഞും ‘പട നയിച്ചവൻ ഭരിക്കട്ടെ, വി.ഡി.സതീശന് അഭിവാദ്യങ്ങൾ’ എന്നുമാണു ബാനർ. യൂത്ത് ലീഗ് ഇരിക്കൂർ പഞ്ചായത്ത് കമ്മിറ്റിയുടെ പേരിൽ ഇരിക്കൂർ ടൗണിലാണു ബാനർ ഉയർന്നത്. മുഖ്യമന്ത്രി ചർച്ചയിൽ മുസ്‌ലിം ലീഗ് വി.ഡി.സതീശനെ പിന്തുണച്ചതിൽ മാത്യു കുഴൽനാടൻ ലീഗിനെ വിമർശിച്ചെന്നാണു ബാനർ.


Source link

Back to top button