test del 5 copy of del 3
തമിഴ്നാട്, കേരള സർക്കാർ രൂപീകരണം: പ്രധാന റോളിൽ ഗവർണർ രാജേന്ദ്ര ആർലേക്കർ; തമിഴ്നാട്ടിലെ അന്തർനാടകങ്ങളിൽ ശ്രദ്ധാകേന്ദ്രം

തിരുവനന്തപുരം ∙ തമിഴ്നാട്ടിലും കേരളത്തിലും സർക്കാർ രൂപീകരണ നീക്കം ഒരേസമയം നടക്കുമ്പോൾ രണ്ടിടത്തും പ്രധാന റോളിൽ ഗവർണർ രാജേന്ദ്ര ആർലേക്കർ. കേരള ഗവർണറായ ആർലേക്കറിനു മാർച്ച് ആദ്യമാണു തമിഴ്നാടിന്റെ കൂടി ചുമതല നൽകിയത്. തമിഴ്നാട്ടിൽ ഒരു മുന്നണിക്കും കേവല ഭൂരിപക്ഷമില്ലാത്തതിനാൽ ഭരണത്തിലേറാനുള്ള അന്തർനാടകങ്ങൾ അരങ്ങേറുമ്പോൾ ശ്രദ്ധാകേന്ദ്രമാണു ഗവർണർ. കേരളത്തിൽ മികച്ച ഭൂരിപക്ഷം യുഡിഎഫിനു ലഭിച്ചതിനാൽ ഇവിടെ അദ്ദേഹത്തിനു തലവേദനയില്ല.തമിഴ്നാടിന്റെ ചുമതല ലഭിച്ചെങ്കിലും ആവശ്യമുള്ളപ്പോൾ മാത്രമായിരുന്നു ഗവർണറുടെ തമിഴ്നാട് യാത്രകൾ. അവിടെ തിരഞ്ഞെടുപ്പുഫലം വന്നപ്പോൾ കേരളത്തിലായിരുന്നു അദ്ദേഹം. കേരള മുഖ്യമന്ത്രിയുടെ രാജി ചീഫ് സെക്രട്ടറി വഴി എത്തിക്കുമ്പോൾ വാങ്ങാൻ ഗവർണർ ഇവിടെയുണ്ടായിരുന്നു; തമിഴ്നാട് മുഖ്യമന്ത്രിയുടെ രാജിക്കത്ത് വാങ്ങാൻ ഉണ്ടായിരുന്നുമില്ല. എന്നാൽ കഴിഞ്ഞ മൂന്നു ദിവസമായി അദ്ദേഹം തമിഴ്നാട്ടിൽ തുടരുകയാണ്. ഇതിനിടയിൽ കേരളത്തിലെ കാര്യങ്ങൾ എന്തായെന്ന് അന്വേഷിക്കുന്നുമുണ്ട്.
Source link


