test del 5 copy of del 3

മുഖ്യമന്ത്രി ചർച്ച: മനസ്സറിയാൻ 2 ചോദ്യം നിഷ്പക്ഷത പാലിച്ച് സണ്ണി ജോസഫും ചാണ്ടി ഉമ്മനും


തിരുവനന്തപുരം ∙ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിന്റെ ഭാഗമായി കെപിസിസി ആസ്ഥാനത്തു നടത്തിയ കൂടിക്കാഴ്ചയിൽ എംഎൽഎമാരോട് എഐസിസി നിരീക്ഷകരായ മുകുൾ വാസ്നിക്കും അജയ് മാക്കനും ചോദിച്ചത് 2 ചോദ്യം. മുഖ്യമന്ത്രിയായി ആരു വരണമെന്നാണ് ആഗ്രഹമെന്നായിരുന്നു ആദ്യ ചോദ്യം, അതിനുള്ള കാരണമായിരുന്നു രണ്ടാമത്തേത്. മുഖ്യമന്ത്രിയെ തീരുമാനിക്കാൻ പാർട്ടി പ്രസിഡന്റിനെ ചുമതലപ്പെടുത്തിയുള്ള ഒറ്റവരി പ്രമേയം പാസാക്കിയ നിയമസഭാ കക്ഷി യോഗത്തിനു ശേഷമാണ് നിരീക്ഷകർ എംഎൽഎമാരെ ഒറ്റയ്ക്കൊറ്റയ്ക്കു കണ്ടത്. കോഴിക്കോട് ജില്ലയിൽ നിന്നുള്ളവരെയാണ് ആദ്യം വിളിച്ചത്.ആരു മുഖ്യമന്ത്രിയാവണമെന്ന കാര്യത്തിൽ ഭൂരിപക്ഷം എംഎൽഎമാരും നിരീക്ഷകരോട് ഏതെങ്കിലും ഒരാളുടെ പേര് പറഞ്ഞപ്പോൾ, ഹൈക്കമാൻഡിന് ആരെ വേണമെങ്കിലും തീരുമാനിക്കാമെന്നറിയിച്ച് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, ചാണ്ടി ഉമ്മൻ, സന്ദീപ് വാരിയർ, രമേഷ് പിഷാരടി തുടങ്ങി ഏതാനും പേർ നിഷ്പക്ഷത പാലിച്ചതായാണ് അറിവ്.ഇതിനിടെ, വേണുഗോപാലിനെ മുഖ്യമന്ത്രിയാക്കണമെന്നാവശ്യപ്പെട്ട് കെ.സുധാകരൻ നിരീക്ഷകരെ കണ്ട് കത്ത് നൽകി. എംപിമാരായ ബെന്നി ബഹനാൻ, എം.കെ.രാഘവൻ, കൊടിക്കുന്നിൽ സുരേഷ്, മുതിർന്ന നേതാക്കളായ വി.എം.സുധീരൻ, പി.ജെ.കുര്യൻ എന്നിവരും നിരീക്ഷകരുമായി കൂടിക്കാഴ്ച നടത്തി. സുധീരന്റെ പിന്തുണ സതീശനാണെന്നാണു വിവരം.


Source link

Back to top button