LIFESTYLE NEW

എസി വേണ്ട,​ ഏതു ചൂടിലും ഇവിടെ തണുപ്പ് ,​ അന്നൂരിലെ കുളിർവീടിന്റെ പ്രത്യേകത ഇവയാണ്


കണ്ണൂർ: മണ്ണിന്റെ കുളിർമ്മയിൽ ജീവിക്കണമെന്ന ആഗ്രഹം സഫലമാക്കുകയാണ് ദമ്പതികളായ രമേഷും ഡോ. പ്രീതയും. വെട്ടുകല്ലിൽ അടിസ്ഥാനം കെട്ടി. ചെളിയും വയ്‌ക്കോലും കുമ്മായവും ചേർത്ത മിശ്രിതം കൊണ്ട് ഭിത്തികെട്ടി. ഓടിട്ട മേൽക്കൂര. കോൺക്രീറ്റ് പൂർണമായും ഒഴിവാക്കി, ഏതു ചൂടിലും നല്ല തണുപ്പുള്ള വീട്. ചെന്നൈയിൽ കോളേജ് അദ്ധ്യാപികയായ ഡോ. പ്രീതയും ബിസിനസുകാരനായ രമേഷും പയ്യന്നൂരിനടുത്ത അന്നൂരിലാണ് കുളിർവീട് പണിയുന്നത്. മണ്ണിന്റെ പശിമയും ഘടനയും പരിശോധിച്ചാണ് ചെളിമിശ്രിതം ഒരുക്കുന്നത്. ചൂടുകാലത്ത് തണുപ്പ് നൽകുംപോലെ, തണുപ്പുകാലത്ത് ചെറുചൂടും നൽകാൻ ഈ ചുവരുകൾക്ക് കഴിയും. പരിസ്ഥിതിയും വികസനവും എന്ന വിഷയത്തിലാണ് പ്രീത പിഎച്ച്.ഡി നേടിയത്. പറമ്പിലെ ഒരു മരംപോലും മുറിച്ചിട്ടില്ല. ഓടിന് ഭീഷണിയാകുന്ന ശാഖകൾ കമ്പി ഉയോഗിച്ച് വലിച്ചുകെട്ടി. വരാന്തയ്ക്ക് തൊട്ടുമുന്നിലെ മാവ് ഡിസൈനിന്റെ ഭാഗമാക്കി.


Source link

Back to top button