NATIIONAL
മിച്ചൽ മാർഷിന് സെഞ്ചറി, 56 പന്തിൽ 111; ഋഷഭ് പന്തിന്റെ തൂക്കിയടിയിൽ 200 പിന്നിട്ട് ലക്നൗ സൂപ്പർ ജയന്റ്സ്

ലക്നൗ∙ ഇന്ത്യൻ പ്രീമിയർ ലീഗിൽ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെ 210 റൺസ് വിജയലക്ഷ്യമുയർത്തി ലക്നൗ സൂപ്പര്‍ ജയന്റ്സ്. മഴ കാരണം 19 ഓവറായി ചുരുക്കിയ മത്സരത്തിൽ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ലക്നൗ, മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 209 റണ്‍സടിച്ചു. ഓപ്പണര്‍ മിച്ചല്‍ മാർഷ് സെഞ്ചറി നേടി. 56 പന്തുകൾ നേരിട്ട താരം ഒൻപതു വീതം സിക്സുകളും ഫോറുകളും ബൗണ്ടറി കടത്തി 111 റൺസടിച്ചു.ലക്നൗ ബാറ്റിങ്ങിനിടെ മഴ കാരണം രണ്ടു തവണയാണ് കളി മുടങ്ങിയത്. അവസാന പന്തുകളിൽ തകർത്തടിച്ച ക്യാപ്റ്റൻ ഋഷഭ് പന്താണ് ലക്നൗ സ്കോർ 200 കടത്തിയത്. ആര്‍സിബിക്കായി ജോഷ് ഹെയ്സല്‍വുഡ്, ക്രുനാൽ പാണ്ഡ്യ, റാസിഖ് സലാം എന്നിവർ ഓരോ വിക്കറ്റുകൾ വീതം വീഴ്ത്തി.
Source link


