LATEST

രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാവണം; ക്ഷേത്രത്തിൽ ദിവസപൂജയും ഗുരുതി പുഷ്‌പാഞ്ജലിയും നടത്തി കോൺഗ്രസ് പ്രവർത്തകൻ


തൃശൂർ: രമേശ് ചെന്നിത്തലയ്‌ക്ക് വേണ്ടി പ്രത്യേക പൂജ നടത്തി കോൺഗ്രസ് പ്രവർത്തകൻ. തൃശൂർ നന്തിപുലം കിഴക്കേ കുമരഞ്ചിറ ഭഗവതി ക്ഷേത്രത്തിലാണ് പൂജ നടത്തിയത്. രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാവാനാണ് പൂജ. ദിവസ പൂജയും ഗുരുതി പുഷ്‌പാഞ്ജലിയും ഒറ്റ ശർക്കര നിവേദ്യവുമാണ് നടത്തിയത്. ഐഎൻടിയുസി തൃശൂർ ജില്ലാ വൈസ് പ്രസിഡന്റ് കെ എൻ നാരായണനാണ് ക്ഷേത്രത്തിൽ വഴിപാട് കഴിച്ചത്. അതേസമയം, മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിനായി കോൺഗ്രസിന്റെ നിർണായക നിയമസഭാ കക്ഷിയോഗം ഇന്ന് നടക്കും. എഐസിസി നിരീക്ഷകരായ അജയ് മാക്കനും മുകുൾ വാസ്‌നിക്കും എംഎൽഎമാരെ കാണുമെന്നാണ് വിവരം. ഘടകകക്ഷി നേതാക്കളുമായും ഇന്ന് വൈകിട്ട് കൂടിക്കാഴ്‌ച നടത്തും. ഞായറാഴ്‌ചയ്‌ക്കുള്ള ഹൈക്കമാൻഡ് തീരുമാനം വരുമെന്നാണ് വിവരം.


Source link

Back to top button