CINEMA

യുദ്ധമൊഴിയുന്ന ആവേശത്തിൽ വിപണികൾ


ക്രൂഡോയിൽ വിലയിടിവ് നേട്ടമായികൊച്ചി: പശ്ചിമേഷ്യയിലെ സമാധാന നീക്കങ്ങൾ ക്രൂഡോയിൽ വില കുത്തനെ ഇടിഞ്ഞതോടെ ഇന്ത്യൻ സാമ്പത്തിക മേഖലയ്ക്ക് ആശ്വാസമാകുന്നു. യുദ്ധം അവസാനിപ്പിക്കുന്നതിന് അമേരിക്കയും ഇറാനുമായി ഒരു പേജ് ധാരണാപത്രം ഒപ്പുവെക്കുമെന്ന വാർത്തകൾ വന്നതോടെ ബ്രെന്റ് ക്രൂഡോയിലിന്റെ വില ബാരലിന് 9.52 ശതമാനം ഇടിഞ്ഞ് 99.41 ഡോളറിലെത്തി. ടെക്സസ് ക്രൂഡിന്റെ വില പത്ത് ശതമാനം കുറഞ്ഞ് 90 ഡോളറായി. പശ്ചിമേഷ്യയിൽ സംഘർഷം അവസാനിക്കുന്നതോടെ ഗൾഫ് മേഖലയിൽ എണ്ണ ഉത്പാദനം സാധാരണ നിലയിലാകുമെന്നും ഹോർമുസ് കടലിടുക്ക് ചരക്ക് ഗതാഗതത്തിനായി തുറന്ന് കൊടുക്കുമെന്നാണ് പ്രതീക്ഷ. ഇതോടെ രാജ്യത്തെ ഓഹരി വിപണിയിൽ നിക്ഷേപകർക്ക് ആവേശമേറി. ലോകത്തിലെ പ്രമുഖ നാണയങ്ങൾക്കെതിരെ ഡോളർ ദുർബലമായതിന് ചുവടുപിടിച്ച് രൂപയുടെ മൂല്യം കുതിച്ചുയർന്നു. സ്വർണ വിലയിലും വൻ മുന്നേറ്റമുണ്ടായി.ഇന്ത്യയിലെ പ്രധാന ഓഹരി സൂചികയായ സെൻസെക്‌സ് 940.71 പോയിന്റ് നേട്ടവുമായി77,958.52ൽ വ്യാപാരം പൂർത്തിയാക്കി. നിഫ്‌റ്റി 298.15 പോയിന്റ് ഉയർന്ന് 24,330.95ൽ എത്തി. ബാങ്ക് ഓഹരികളാണ് മുന്നേറ്റത്തിന് നേതൃത്വം നൽകിയത്. ചെറുകിട, ഇടത്തരം കമ്പനികളുടെ ഓഹരി വിലയും കുതിച്ചു. വാഹന, റിയൽ എസ്‌റ്റേറ്റ്. ഐ.ടി മേഖലകളിലെ മികച്ച വാങ്ങൽ താത്പര്യം ദൃശ്യമായി.


Source link

Back to top button